Earthquake | മലപ്പുറത്ത് നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. 
Aster mims 04/11/2022

ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. 

എന്നാല്‍ മറ്റു കാര്യമായ പ്രശ്നങ്ങളോ നാശനഷ്ടങ്ങളോ ഒന്നും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

Earthquake | മലപ്പുറത്ത് നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം


Keywords:  News, Kerala, Kerala-News, Malappuram, Earthquake, Various Parts, Malappuram Municipality, Regional-News, Local-News, Malappuram: Slight Earthquake Felt in Various Parts. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia