Obituary | മലപ്പുറം പ്രസ് ക്ലബ് സ്ഥാപക നേതാവ് മണ്ണിശ്ശേരി ശരീഫ് ഹാജി നിര്യാതനായി

 


ADVERTISEMENT

മലപ്പുറം: (KVARTHA) മലപ്പുറം പ്രസ് ക്ലബ് സ്ഥാപകരിലൊരാളും മുസ്ലിം ലീഗ് നേതാവും മലപ്പുറം നഗരസഭ മുന്‍ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ശരീഫ് ഹാജി (77) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന്  പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രടറി നൗശാദ് മണ്ണിശ്ശേരിയുടെ പിതാവാണ്.

Obituary | മലപ്പുറം പ്രസ് ക്ലബ് സ്ഥാപക നേതാവ് മണ്ണിശ്ശേരി ശരീഫ് ഹാജി നിര്യാതനായി
 

മുന്‍ ചന്ദ്രിക മലപ്പുറം ജില്ല ബ്യൂറോ ചീഫ്, മുന്‍മന്ത്രി എം കെ മുനീറിന്റെ പി എ, എഗ് വ സ്ഥാപക ജില്ലാ സെക്രടറി, പ്രവാസി ലീഗ് പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമിറ്റി വൈസ് പ്രസിഡന്റ്, സഊദി നാഷനല്‍ കമിറ്റി സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മങ്കട എംഎല്‍എ മണ്ണിശ്ശേരി മുഹമ്മദ് ഹാജി സഹോദര പുത്രനാണ്. ഭാര്യ: പി പി മറിയക്കുട്ടി. മറ്റു മക്കള്‍: മുഹമ്മദ് നൗഫല്‍, മുഹമ്മദ് നജ്മല്‍.

Keywords: Malappuram Press Club founder leader Mannissery Sharif Haji passed away due to illness, Malappuram, News, Obituary, Dead, Mannissery Sharif Haji, Hospital, Treatment, Muslim League, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia