Drowned | മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു; അപകടം കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍

 


മലപ്പുറം: (KVARTHA) പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

Drowned | മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു; അപകടം കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍

കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ ഒഴുക്കില്‍പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് സുബീഷ് ഇവിടെ എത്തിയത്. എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു അപകടം. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പിന്നാലെ മോര്‍ചറിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: News, Kerala, Kerala-News, Accident-News, Malappuram-News, Died, Accident, Family, Bath, River, Malappuram News, Koppam SI, Police Officer, Malappuram: Police officer died while taking bath in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia