PMA Salam | 'കേരളത്തിലെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കേണ്ട ബാധ്യത മുസ്ലീം ലീഗിനുണ്ട്'; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഴുവന്‍ കാര്യങ്ങളും പടിപടിയായി ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പി എം എ സലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഴുവന്‍ കാര്യങ്ങളും പടിപടിയായി ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി എം എ സലാം. യുഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കേണ്ട ബാധ്യത മുസ്ലീം ലീഗിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
Aster mims 04/11/2022

അതിനനസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങളൊക്കെ ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായുള്ള ചര്‍ചകളില്‍ തീരുമാനിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോടേര്‍സ് ലിസ്റ്റ് പരിശോധിച്ച് പുതുക്കേണ്ടതിനാല്‍ ബൂത് കമിറ്റികളിലേക്ക് പോകും. ബൂത് കമിറ്റികള്‍ കൂടുതല്‍ സജീവമാക്കാനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ നടത്തുകയും ചെയ്യും. കേരളത്തിലെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ടുന്ന ബാധ്യത മുസ്ലീം ലീഗിന് ഉണ്ട്. അത് ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം. 

മലബാറില്‍ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞിട്ടും 43000 കുട്ടികള്‍ സീറ്റ് ലഭിക്കാതെ പുറത്താണ്. ഇനി സപ്ലിമെന്ററി അലോട്‌മെന്റ് മാത്രമേ ബാക്കി ഉള്ളു. വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.  

മറുനാടന്‍ ഷാജന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന നിലപാട് ലീഗിനില്ലെന്ന് അദ്ദേഹം പറഞ്ഞു. മറുനാടന്‍ മലയാളിയുടെ പല റിപോര്‍ടുകളും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന നിലപാടുകള്‍ ഒരു മാധ്യമത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.

മറുനാടനെതിരെ നടപടികളുണ്ടാകുമെന്ന് നേരെത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുസ്ലിം ലീഗിന് ബാധ്യതയില്ല. അദ്ദേഹത്തിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണം എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ ആവശ്യമെന്ന് പി എം എ സലാം വ്യക്തമാക്കി. അതേസമയം ആ അന്വേഷണത്തില്‍ അനീതിയുണ്ടായിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക ക്ഷണം ഇന്നലെ ലഭിച്ചിട്ടുണ്ടെന്ന് സലാം അറിയിച്ചു. പാര്‍ടി നേതൃത്വം ചര്‍ച ചെയ്ത് ഈ കാര്യത്തില്‍ തീരുമാനമെടുക്കും. മുസ്ലിം ലീഗ് എല്ലാവരും അംഗീകരിക്കുന്ന പാര്‍ടിയാണ്. എല്ലാ കാര്യങ്ങളും നെഗറ്റിവ് കാഴചപ്പാടോടുകൂടി കാണേണ്ട ആവശ്യമില്ല. 

ഏക സിവില്‍കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്മയില്‍ പങ്കുചേര്‍ക്കണം എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. അതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ആരും വിനിയോഗിക്കരുത് എന്നാണ് മുസ്ലിം ലീഗ് നിലപാട്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും മുസ്ലിം ലീഗ് ഒരു തീരുമാനമെടുക്കുക എന്നും പി എം എ സലാം പറഞ്ഞു.

PMA Salam | 'കേരളത്തിലെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കേണ്ട ബാധ്യത മുസ്ലീം ലീഗിനുണ്ട്'; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഴുവന്‍ കാര്യങ്ങളും പടിപടിയായി ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പി എം എ സലാം


Keywords:  News, Kerala, Kerala-News, Politics, Politics-News, Malappuram, PMA Salam, Uniform Civil Code, Media, Malappuram: PMA Salam on uniform civil code.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia