Attacked | കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിന്‍സിപലിന്റെ മുന്നിലിട്ട് മര്‍ദിച്ചതായി പരാതി; പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു

 


മലപ്പുറം: (KVARTHA) കുറ്റിപ്പുറത്ത് അധ്യാപകനെ പ്രിന്‍സിപലിന്റെ മുന്നിലിട്ട് മര്‍ദിച്ചന്നെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്‌കൂളിലെ ഹയര്‍ സെകന്‍ഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷി(34)നാണ് പരുക്കേറ്റത്. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. അധ്യാപകന്റെ പരാതിയില്‍ പൊലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്ക് റിപോര്‍ട് കൈമാറി.

പൊലീസ് പറയുന്നത്: കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളില്‍ ചിലരെ അധ്യാപകന്‍ ശകാരിച്ച് പ്രിന്‍സിപലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം.

കലോത്സവ പരിശീലന സ്ഥലത്ത് ആവശ്യമില്ലാതെ കറങ്ങിനടന്നതിന് ശകാരിച്ചതോടെ പ്രകോപിതനായ വിദ്യാര്‍ഥി പ്രിന്‍സിപലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് വിദ്യാര്‍ഥി പുറത്ത് ചവിട്ടുകയായിരുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.

Attacked | കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിന്‍സിപലിന്റെ മുന്നിലിട്ട് മര്‍ദിച്ചതായി പരാതി; പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു

 

Keywords: News, Kerala, Kerala-News, Regional-News, Police-News, Malappuram News, Plus One, Student, Attacked, Teacher, In Front, Principal, Kuttippuram News, Booked, Police, Malappuram: Plus one student attacked teacher in front of the principal at Kuttippuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia