Panakkad Thangal | ഇത് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മാതൃക; മലപ്പുറത്ത് ക്ഷേത്രപുനരുദ്ധാരണ ചടങ്ങിനെത്തി സ്വാദിഖ് അലി തങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) ക്ഷേത്രപുനരുദ്ധാരണ ചടങ്ങിനെത്തി കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മാതൃകയായി സ്വാദിഖ് അലി തങ്ങള്‍. കൊണ്ടോട്ടി മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനത്തിനായാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖ് അലിശിഹാബ് തങ്ങള്‍ എത്തിയത്. 
Aster mims 04/11/2022

ചടങ്ങില്‍ പങ്കെടുക്കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം സ്വീകരിച്ചെത്തിയതായിരുന്നു സ്വാദിഖ് അലി തങ്ങള്‍. ആരാധനാലയങ്ങള്‍ക്കകത്ത് കാണിക്കുന്ന സ്‌നേഹവും സമാധാനവും പുറത്തും പങ്കുവയ്ക്കാന്‍ സാധിക്കണമെന്ന് സ്വാദിഖ് അലി തങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് പുനരുദ്ധാരണത്തിന് തന്റെ വകയും ഒരു സംഭാവനകൂടി കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. മലപ്പുറത്തിന്റെ മതസാഹോദര്യത്തിന് മറ്റൊരു ഉദാഹരണം കൂടിയാണിതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Panakkad Thangal | ഇത് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മാതൃക; മലപ്പുറത്ത് ക്ഷേത്രപുനരുദ്ധാരണ ചടങ്ങിനെത്തി സ്വാദിഖ് അലി തങ്ങള്‍


Keywords:  News, Kerala, Kerala-News, Religion, Religion-News, Panakkad Thangal, Malappuram, Sadikali Shihab Thangal, Temple, Malappuram: Panakkad Sadiq Ali Shihab Thangal came to temple restoration programme.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia