Noro Virus | മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളുള്ള 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍; പ്രതിരോധ നടപടികള്‍ ആരംഭിച്ചു
Feb 4, 2023, 15:16 IST
മലപ്പുറം: (www.kvartha.com) പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളുള്ള ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും ജില്ലയിലെ ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വയനാട് ലക്കിടിയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാംപിള്‍ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാര്‍ഥികള്‍ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടില്‍ കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഗുരുതര വയറിളക്കമാണ് നോറോ വൈറസ് ബാധ മൂലം അനുഭവപ്പെടുക. വയറുവേദന, ഛര്‍ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം.
Keywords: News,Kerala,State,Malappuram,Health,Health & Fitness,Students,Disease,Top-Headlines,Latest-News, Malappuram: Noro virus confirmed in Perinthalmanna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.