Gold Smuggling | അടിവസ്ത്രത്തിനുള്ളിലും ഷൂവിനടിയിലുമായി ഒളിപ്പിച്ച് സ്വര്‍ണം കടത്തി; മലപ്പുറം സ്വദേശിയെ കയ്യോടെ പിടികൂടി കസ്റ്റംസ്
Aug 28, 2022, 20:25 IST
കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി അനധികൃതമായി കടത്തിയ സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചത്. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് യാസിറിനെയാണ് കസ്റ്റംസ് പിടികൂടിയത്. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാര്‍ കരിപ്പൂരില്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വര്‍ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതും തുടരുന്നു. രണ്ടു ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം സ്വര്‍ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടില്‍ കൊണ്ടുവന്ന ഇലക്ട്രിക് കെറ്റിലിന് അസ്വാഭാവിക ഭാരം തോന്നിയതോടെയാണ് കസ്റ്റംസ് പരിശോധിച്ചത്. അടിഭാഗത്ത് വളയ രൂപത്തില്‍ സ്വര്‍ണം വെല്‍ഡ് ചെയ്ത് പിടിപ്പിച്ചതായി വിദഗ്ദ പരിശോധനയില്‍ കണ്ടെത്തി. 494 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തിയത്.
കഴിഞ്ഞദിവസം സമാനമായ രീതിയില്‍, മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് എന്ന യാത്രക്കാരന്റെ കയ്യില്‍ നിന്ന് സ്റ്റീമര്‍ പിടികൂടിയിരുന്നു. തൂക്ക കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സംശയം ഉളവാക്കിയതോടെ വീണ്ടും പരിശോധിക്കുകയായിരുന്നു. കംപ്രസിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്തിയത്. അഞ്ഞൂറ് ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇത്തരത്തില്‍ പിടിച്ചത്.
Keywords: Malappuram natives arrested for smuggling gold, Kozhikode, News, Smuggling, Gold, Customs, Malappuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.