അറബിയില്‍ നിന്ന് സഹായ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി കണ്ണൂരില്‍ നിന്നും പണം തട്ടി
Aug 6, 2015, 11:20 IST
കണ്ണൂര്‍: (www.kvartha.com 06.08.2015) അറബിയില്‍ നിന്നും ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് വ്യാപകമായി പണം തട്ടുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി കാസര്‍കോടിനു പുറമെ കണ്ണൂരിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു.
കോഴിക്കോട്ട് പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി അസൈനാര്‍ കണ്ണൂരിലെ ലോഡ്ജില്‍ വെച്ച് കൊല്ലം- പത്തനാപുരത്തെ സുഹ്‌റയുടെ സ്വര്‍ണവും മൊബൈല്‍ഫോണും പണവും തട്ടിയെന്നാണ് തെളിഞ്ഞത്. ഇതുസംബന്ധിച്ച് സുഹ് റ നല്‍കിയ പരാതിയില്‍ അസൈനാറിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പരിചയപ്പെട്ട് അസൈനാര്‍ മകളുടെ വിവാഹത്തിന് അറബിയില്‍ നിന്നും ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25 നാണ് സംഭവം. കണ്ണൂരിലെ ലോഡ്ജില്‍ എത്തിശേഷം അസൈനാര്‍ സ്വര്‍ണാഭരണം കണ്ടാല്‍ സഹായം ലഭിക്കില്ലെന്ന് വിശ്വസിപ്പിച്ച് കമ്മലും മൊബൈല്‍ഫോണും കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു.
കഴിഞ്ഞദിവസം കോഴിക്കോട്ട് പിടിയിലായ അസൈനാറിന്റെ ഫോട്ടോ പത്രത്തില്‍
കണ്ടതോടെയാണ് സുഹ്‌റ ഇയാളെ തിരിച്ചറിഞ്ഞത്. സമാനമായരീതിയില്‍ അസൈനാര്‍ കോഴിക്കോട് സ്വദേശിനിയെ കാസര്‍കോട്ട് കൊണ്ടുവന്ന് തട്ടിപ്പ് നടത്തിയിരുന്നു.
അറബ് ദമ്പതികളില്‍ നിന്നും ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അസൈനാര്‍ സുഹ്‌റയേയും മകളേയും കാസര്‍കോട്ടേക്ക് കൊണ്ടുവന്നിരുന്നത്. സുഹ്‌റയുടെ മകളുടെ വിവാഹത്തിന് അറബി ദമ്പതികളില്‍ നിന്നും പണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
Also Read:
കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം മധൂര്‍ പഞ്ചായത്ത് കിണറില്‍
Keywords: Kozhikode, Malappuram, Mobil Phone, Police, Arrest, Daughter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.