Accident | മലപ്പുറത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്
Jan 19, 2023, 11:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) ചെമ്മാണിയോട് ഭാഗത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. മേലാറ്റൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന നിഹ് മത്ത് ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ 7.10ഓടെയാണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയര്‍ പൈപ് പൊട്ടി വാഹനത്തിന്റെ ബ്രേക് നഷ്ടപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പിറകോട്ടിറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയര്‍ പൈപ് പൊട്ടി വാഹനത്തിന്റെ ബ്രേക് നഷ്ടപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പിറകോട്ടിറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബ്രേക് നഷ്ടപ്പെട്ടെന്ന് ഡ്രൈവര്‍ അറിയിച്ചതോടെ ചില യാത്രക്കാര്‍ ചാടിയിറങ്ങി. ബാക്കിയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് കൂടുതലും വിദ്യാര്‍ഥികളാണ് ബസില്‍ യാത്ര ചെയ്തിരുന്നത്.
Keywords: Malappuram: Many Injured Bus Accident, Malappuram, News, Local News, Accident, Injured, Kerala.
Keywords: Malappuram: Many Injured Bus Accident, Malappuram, News, Local News, Accident, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.