Found Dead | കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് പുല്‍ക്കാടിന് തീപ്പിടിച്ചത് അണച്ച് കഴിഞ്ഞപ്പോള്‍

 


മലപ്പുറം: (KVARTHA) കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച (05.05.2024) വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഈസമയം ഇവിടെയുള്ള പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്‌നിശമനാ സേനാംഗങ്ങളും കുറ്റിപ്പുറം പൊലീസും പ്രദേശവാസികളുമടക്കം ചേര്‍ന്ന് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. മൃതദേഹം കുറ്റിപ്പുറം താലൂക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Found Dead | കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് പുല്‍ക്കാടിന് തീപ്പിടിച്ചത് അണച്ച് കഴിഞ്ഞപ്പോള്‍

അഗ്നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ടം പരിശോധനയില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, Local-News, Malappuram-News, Malappuram News, Man, Found Dead, Kuttippuram News, Police, Dead body, Hospital, Regional News, Postmortem, Fire, Fire Accident, Malappuram: Man found dead at Kuttippuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia