ലൈലത്തുല്‍ഖദ്ര്‍ പ്രതീക്ഷിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ ആത്മീയ സാഗരം

 


മലപ്പുറം: (www.kvartha.com 01.07.2016) വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയുടെയും ആയിരം മാസങ്ങളെക്കാള്‍ പുണ്യംനിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ധന്യരാവിന്റെയും ഇരട്ട വിശുദ്ധിയിലേക്ക് ഒഴുകിയണഞ്ഞ ആബാലവൃദ്ധം ജനങ്ങള്‍ സ്വലാത്ത് നഗറില്‍ ആത്മീയസാഗരം തീര്‍ത്തു.

സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ശനിയാഴ്ച പുലരുവോളം നടന്ന പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ച അവര്‍ ക്ഷമയുടെയും സഹകരണത്തിന്റെയും ഉത്തമ മാതൃകകളായി. വെള്ളിയാഴ്ച പുലര്‍ച്ചെ തൊട്ടുതന്നെ സ്വലാത്ത് നഗറിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ജുമുഅ വാങ്കിനു മുമ്പുതന്നെ മഅദിന്‍ ഗ്രാന്റ് മസ്ജിദ് നിറഞ്ഞുകവിഞ്ഞു. പുറത്ത് വിശാലമായ സൗകര്യമേര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവര്‍ക്കും ആശ്വാസത്തോടെ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കാനായി. അസര്‍ നിസ്‌കാരാന്തരം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ അസ്മാഉല്‍ ബദര്‍ പാരായണം നടന്നു.

4:30ന് ബുര്‍ദ പാരായണത്തോടെ സജീവമായ പ്രധാന വേദിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, തസ്ബീഹ് എന്നിവക്ക് ശേഷം വിവിധഗ്രൗണ്ടുകളിലായി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഇഫ്ത്വാര്‍ നടന്നു. മഅഗ്‌രിബിനു ശേഷം അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും ഇശാഅ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങളും നടന്നു.

9:45ന് സമാപന സംഗമത്തിന് തുടക്കം കുറിച്ചു. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പ്രഫ. എ.കെ അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. സമസ്ത അദ്ധ്യക്ഷന്‍ റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളുടെ ക്രൂരതകള്‍ക്കെതിരെ പ്രതിജ്ഞാ ചടങ്ങു നടന്നു. തൗബ, സമാപന പ്രാര്‍ത്ഥ എന്നിവക്ക് അദ്ദഹം നേതൃത്വം കൊടുത്തു.
ലൈലത്തുല്‍ഖദ്ര്‍ പ്രതീക്ഷിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ ആത്മീയ സാഗരം

സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയത ങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കാന്തപരും എ.പി മുഹമ്മദ് മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടിമുസ്‌ലായാര്‍ കട്ടിപ്പാറ, അബുഹനീഫല്‍ ഫൈസി തെന്നല, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി. മുഹമ്മദ് ഫൈസി, കെ. പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായമംഗലം അബ്ദു റഹിമാന്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, എ.പി അബ്ദുല്‍ കരീം ഹാജി, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്. എന്‍. വി. അബ്ദുറസാഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

ലൈലത്തുല്‍ഖദ്ര്‍ പ്രതീക്ഷിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ ആത്മീയ സാഗരം

സ്വലാത്ത് നഗര്‍ കാമ്പസിനെ അന്താരാഷ്ട്ര നിലവാരത്തില്‍ മാതൃകാ കാമ്പസാക്കി മാറ്റുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം വേദിയില്‍ നിര്‍വ്വഹിക്കപ്പെട്ടു.


Keywords: Malappuram, Muslim, Kanthapuram A.P.Aboobaker Musliyar, Kerala, Muslim pilgrimage, Swalath Nagar, Prayer meet, Sayyid Ibraheemul Khaleelul Bhukhari, Ramzan.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia