Found Dead | മലപ്പുറത്ത് നഗരമധ്യത്തിലെ വാടകവീട്ടില്‍ നാലംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; വീട്ടമ്മ ബാങ്ക് മാനേജരായി ചുമതലയേറ്റത് കഴിഞ്ഞ ദിവസം
Jul 7, 2023, 09:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) രണ്ട് കുട്ടികളടക്കം നാലംഗ കുടുംബത്തെ നഗരമധ്യത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന് സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവര്‍ധന്‍. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.
കണ്ണൂര്‍ മുയ്യം കുറുമത്തൂര്‍ പരതൂര്‍ ചെക്കിയില്‍ നാരായണന്റെ മകളാണ് ഷീന. മകളെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ബന്ധുക്കള്‍ രാത്രി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11 മണിക്ക് പൊലീസ് സംഘം വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. കണ്ണൂരിലെ എസ്ബിഐ ബാങ്കില്‍ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. എസ്ഐ വി ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Malappuram, Family, Found Dead, House, Malappuram: Four member family found dead in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

