Missing | മലപ്പുറത്ത് ഒരു കുടുംബത്തിലെ 5 പേര് ഒഴുക്കില്‍പെട്ട് 2 പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു
Jul 5, 2023, 07:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍പെട്ട് 12 കാരിയെയും മുത്തശ്ശിയെയും കാണാതായി. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്.
ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. എന്നാല്‍ രണ്ടുപേരെ കണ്ടെത്താന്‍ സാധിച്ചില്ല. സുശീല (60), കൊച്ചുമകള്‍ അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്.
അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് അമരമ്പലം സൗത്ത് കടവില്‍ ഇറങ്ങിയത്. സുശീലയ്ക്കും പേരക്കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Keywords: News, Kerala, Kerala-News, News-Malayalam, Malappuram, Family, Drowned, River, Escaped, Missing, Nilambur, Malappuram: Five members of family drowned in river 3 resued and 2 missing at Nilambur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

