Fisherman Missing | മലപ്പുറം ഒട്ടുംപുറത്ത് വള്ളം മറിഞ്ഞു; മീന്‍പിടുത്ത തൊഴിലാളിയെ കാണാതായി; സംഭവം നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ അപകടത്തില്‍പെട്ട സ്ഥലത്ത്
Dec 9, 2023, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) താനൂര്‍ ഒട്ടുംപുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മീന്‍പിടുത്ത തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശിയായ റിസ്വാന് എന്ന 20 കാരനെയാണ് കാണാതായത്. തൂവല്‍ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. കാണാതായ യുവാവിനായി പ്രദേശവാസികളും മീന്‍പിടുത്ത തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
ശനിയാഴ്ച (09.12.2023) രാവിലെയാണ് വള്ളം മറിഞ്ഞത്. വള്ളം മറിഞ്ഞ ഭാഗത്ത് മീന്‍പിടുത്ത തൊഴിലാളിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് തിരച്ചില്‍ നടത്തുന്നവര്‍. മീന്‍ പിടിക്കാനായി പോകുന്നതിനിടെയാണ് മൂന്നുപേരടങ്ങുന്ന വള്ളം മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തിരച്ചലിനെ ബാധിക്കുന്നുണ്ട്.
തൂവല്‍തീരത്ത് നേരത്തെ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മീന്‍പിടുത്ത വള്ളവും മറിഞ്ഞത്. അഗ്നിരക്ഷാ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.