ബാലന് തന്റെ 66ാം വയസ്സില്‍ 94 കാരനായ അച്ഛനെ ആദ്യമായി കണ്ടു; അപൂര്‍വമായ കൂടിച്ചേരല്‍ ഇങ്ങനെ
Jun 29, 2020, 15:39 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 29.06.2020) ബാലന് തന്റെ 66ാം വയസ്സില്‍ 94 കാരനായ അച്ഛനെ ആദ്യമായി കണ്ടു. മാറാക്കര കല്ലാര്മംഗലത്തെ പടിക്കല്‍ ബാലനാണ് തന്റെ വാര്‍ദ്ധക്യത്തില്‍ അച്ഛനെ ആദ്യമായി കാണാന്‍ അവസരം ലഭിച്ചത്.
ഇന്ത്യനൂര്‍ സ്വദേശിയായ കൃഷ്ണന് മലപ്പുറം മാറാക്കരയിലെ മാളുക്കുട്ടിയെ വിവാഹം കഴിച്ചിരുന്നു. മാളുക്കുട്ടിയിലുണ്ടായ മകനാണ് ബാലന്. മകന് ജനിച്ച് 28ാം ദിവസം കൃഷ്ണന് നാടു വിടുകയായിരുന്നു. കാസര്‍കോട്ടെത്തിയ കൃഷ്ണന് മേസ്തരി ജോലി ചെയ്യാന്‍ തുടങ്ങുകയും ശേഷം കാസര്ക്കോട്ടുകാരി മാധവിയെ കല്യാണം കഴിക്കുകയുമായിരുന്നു. മാധവിയില്‍ കൃഷ്ണന് നാല് മക്കളാണുള്ളത്.
മകന് കരുണാകരന്റെ കൂടെ അടുക്കത്തുബയലിലാണ് കൃഷ്ണന് ഇപ്പോള്‍ താമസിക്കുന്നത്. തങ്ങളുടെ തറവാട് തേടിയുള്ള അന്വേഷണത്തില്‍ കരുണാകരന് ഇന്ത്യനൂരിലെത്തുകയും അവിടെവെച്ച് ബാലനെക്കുറിച്ച് അറിയുകയുമായിരുന്നു. അച്ഛനെ നേരില്‍ കാണണമെന്ന് ബാലന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ബാലന് കാസര്‍കോട് എത്തി അച്ഛനെ കാണുകയായിരുന്നു. നീണ്ട 66 വര്‍ഷത്തിന് ശേഷം പരസ്പരം കണ്ടുമുട്ടിയ സന്തോഷത്തിലാണ് ബാലനും കൃഷ്ണനും ഇപ്പോള്‍.
Keywords: Kerala, News, Malappuram, Father, Son, Meet, Kasaragod, Job, Indianoor, Krishnan, Adkathbail, Malappuram father and son met after long years.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

