ടോക്യോ ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോകി ടീമിലെ ഏക മലയാളി പി ആര്‍ ശ്രീജേഷിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്
Aug 9, 2021, 13:48 IST
മലപ്പുറം: (www.kvartha.com 09.08.2021) ടോക്യോ ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോകി ടീമില്‍ അംഗമായ ഏക മലയാളി താരം പി ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എം കെ റഫീഖ് അറിയിച്ചു.
അതേസമയം ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോകി ടീമില്‍ അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികങ്ങള്‍ ഒന്നും പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
നേരത്തെ ശ്രീജേഷിന് ഒരുകോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫ് അലിയുടെ മകളുടെ ഭര്‍ത്താവുമായ ഡോ ശംശീര്‍ വയലില്‍ രംഗത്തെത്തിയിരുന്നു.
Keywords: Malappuram District Panchayat announces Rs 1 lakh prize for PR Sreejesh, Malappuram, News, Compensation, Tokyo, Tokyo-Olympics-2021, Kerala.
മലപ്പുറം ജില്ലക്ക് അഭിമാനമായി ഒളിംപിക്‌സില്‍ പങ്കെടുത്ത കെ ടി ഇര്‍ഫാന്‍, എം പി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ തരങ്ങളെയും യോഗം അഭിനന്ദിച്ചു. ഒളിംപിക്‌സില്‍ മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വ്യക്തികളും അസോസിയേഷനുകളും പരിതോഷികം പ്രഖ്യാപിച്ചു മുന്നോട്ട് വരുന്നുണ്ട്.
അതേസമയം ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോകി ടീമില്‍ അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികങ്ങള്‍ ഒന്നും പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
നേരത്തെ ശ്രീജേഷിന് ഒരുകോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫ് അലിയുടെ മകളുടെ ഭര്‍ത്താവുമായ ഡോ ശംശീര്‍ വയലില്‍ രംഗത്തെത്തിയിരുന്നു.
Keywords: Malappuram District Panchayat announces Rs 1 lakh prize for PR Sreejesh, Malappuram, News, Compensation, Tokyo, Tokyo-Olympics-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.