SWISS-TOWER 24/07/2023

Success | മലപ്പുറം നിപ മുക്തം; സംസ്ഥാനത്തിന്റെ വിജയം; 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി; 472 പേരെയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

 
malappuram declared nipah-free after 42 days
malappuram declared nipah-free after 42 days

Representational image generated by Meta AI

ADVERTISEMENT

* സംസ്ഥാനത്തിന്റെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് കാരണം
* പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.

മലപ്പുറം: (KVARTHA) ജില്ലയിലെ നിപ വ്യാപനം വിജയകരമായി തടഞ്ഞതിൽ സംസ്ഥാനം ആഹ്ലാദത്തിൽ. ആരോഗ്യ വകുപ്പിന്റെയും ജനങ്ങളുടെയും സംയുക്ത ശ്രമഫലമായി 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയായതോടെ മലപ്പുറം ജില്ല നിപ മുക്തമായി പ്രഖ്യാപിച്ചു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 472 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. 

Aster mims 04/11/2022

മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാൻ കഴിഞ്ഞത് സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് ഈ വിജയത്തിന് പിന്നിലുള്ള എല്ലാവരേയും അഭിനന്ദിച്ചു. ജാഗ്രത തുടരണമെന്ന് അവർ ഓർമ്മിപ്പിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവൻ ടീമിനും മന്ത്രി അഭിനന്ദനം അറിയിച്ചു. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി ഓര്‍മിച്ചു.

മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. മന്ത്രി നേരിട്ട് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കൊണ്ടിരിന്നു. ദിവസവും മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടത്തി തുടർനടപടി സ്വീകരിച്ചു. മുഖ്യമന്ത്രി ആവശ്യമായ നിർദേശങ്ങൾ നൽകി. 

നിപ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് അന്ന് രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കി. പൂർണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദു റഹിമാന്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ ഇടപെടലുകള്‍ പ്രവർത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia