Accidental Death | മലപ്പുറത്ത് ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറി; കോളജ് അധ്യാപകന് ദാരുണാന്ത്യം

 


മലപ്പുറം: (www.kvartha.com) വളാഞ്ചേരിയില്‍ ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. പുലര്‍ചെ വളാഞ്ചേരി-മൂച്ചിക്കല്‍ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്.

ഇദ്ദേഹം സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. ഞായറാഴ്ച (17.09.2023) പുലര്‍ചെ 3 മണിയോടെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പൊലീസാണ് വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. 

Accidental Death | മലപ്പുറത്ത് ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറി; കോളജ് അധ്യാപകന് ദാരുണാന്ത്യം


എങ്ങനെ അപകടമുണ്ടായെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇരിമ്പിളിയം പുറമണ്ണൂരിലെ മജ്‌ലിസ് കോളജില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.

Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Palakkad, Malappuram News, College Lecturer, Died, Bike Accident, Accidental Death, Valanchery News. Moochikkal News, Malappuram: College lecturer died in bike accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia