SWISS-TOWER 24/07/2023

Accidental Death | ബസ് കന്‍ഡക്ടര്‍ ലോറിയിടിച്ച് മരിച്ചത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങിയപ്പോള്‍; അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 


മലപ്പുറം: (KVARTHA) മഞ്ചേരി നെല്ലിപ്പറമ്പില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങിയപ്പോഴാണ് ബസ് കന്‍ഡക്ടര്‍ ലോറിയിടിച്ച് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ പുളഞ്ചേരി അബ്ദുല്‍ അസീസിനെ(33)തിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Aster mims 04/11/2022

മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ജംശീര്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച (28.12.2023) വൈകിട്ട് ഏഴ് മണിക്ക് നെല്ലിപ്പറമ്പ്- അരീക്കോട് റോഡിലാണ് സംഭവം. അരീക്കോട്ടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസിലെ കന്‍ഡക്ടറാണ് ജംശീര്‍.

ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങിയ ജംശീര്‍ ബസിനെതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കിയെന്നും ഇതിനിടെ ഡ്രൈവര്‍ ലോറി മുന്നോട്ട് എടുത്തപ്പോള്‍ ജംശീര്‍ ലോറിക്കും ബസിനുമിടയില്‍ പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ജംശീറിന്റെ മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സല്‍മത്ത്. മക്കള്‍: യാസിന്‍, റിസ് വാന്‍. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ജലീല്‍, ജസീല്‍. ലോറി ഡ്രൈവര്‍ അബ്ദുല്‍ അസീസിനെ (33) പരുക്കുകളോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Accidental Death | ബസ് കന്‍ഡക്ടര്‍ ലോറിയിടിച്ച് മരിച്ചത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങിയപ്പോള്‍; അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു



Keywords: News, Kerala, Kerala-News, Accident-News, Malappuram-News, Malappuram News, Local News, Bus Conductor, Died, Hit, Truck, Control, Traffic, Manjeri Town, Accident, Accidental Death, Road, Malappuram: Bus conductor died after being hit by truck while controlling traffic in Manjeri town.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia