Found Dead | മലപ്പുറത്ത് അയല്‍വാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിന്‍ഭാഗത്ത് വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 19, 2023, 12:10 IST
മലപ്പുറം: (KVARTHA) നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിന്‍ഭാഗത്ത് നിന്നാണ് വ്യാഴാഴ്ച (19.10.2023) രാവിലെ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച (18.10.2023) ആക്രി സാധനങ്ങള്‍ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാന്‍ പോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പുലര്‍ചെ മൂന്ന് മണിയായിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ തിരച്ചില്‍ നടത്തി. ഈ സമയത്താണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ച് കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകന്‍ മുഹമ്മദ് ശഹല്‍ പറഞ്ഞു.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈമൂനയാണ് മരിച്ച ഹനീഫയുടെ ഭാര്യ.
Keywords: News, Kerala, Kerala-News, Local-News, Regional-News, Malappuram News, Nilambur News, Old Man, Demise, Found Dead, Neighbor House, Police, Case, Malappuram: 65 Year old man found dead at neighbor house in Nilambur.
സൈകിളില്‍ തുണി കച്ചവടം നടത്തുകയും ആക്രി സാധനങ്ങള്‍ എടുത്ത് വില്‍ക്കുന്നയാളുമാണ് മരിച്ച ഹനീഫ. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി.
ബുധനാഴ്ച (18.10.2023) ആക്രി സാധനങ്ങള്‍ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാന്‍ പോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പുലര്‍ചെ മൂന്ന് മണിയായിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ തിരച്ചില്‍ നടത്തി. ഈ സമയത്താണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ച് കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകന്‍ മുഹമ്മദ് ശഹല്‍ പറഞ്ഞു.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈമൂനയാണ് മരിച്ച ഹനീഫയുടെ ഭാര്യ.
Keywords: News, Kerala, Kerala-News, Local-News, Regional-News, Malappuram News, Nilambur News, Old Man, Demise, Found Dead, Neighbor House, Police, Case, Malappuram: 65 Year old man found dead at neighbor house in Nilambur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.