Woman Sentenced | 10 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; 36 കാരിക്ക് 30 വര്‍ഷം കഠിനതടവ്
Jul 20, 2023, 18:43 IST
മലപ്പുറം: (www.kvartha.com) മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 36 കാരിയെ കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് 30 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയുമിട്ടത്. 10 വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്.
വഴിക്കടവ് ഗ്രാമ പഞ്ചായത് പരിധിയിലെ ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അശ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം.
12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2013ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബശീറാണ് കുറ്റപത്രം സമര്‍പിച്ചത്. സ്പെഷല്‍ പ്രോസിക്യൂടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.