SWISS-TOWER 24/07/2023

Kavvayi | മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി: കവ്വായി ബോട് ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

 


ADVERTISEMENT

പയ്യന്നൂര്‍: (KVARTHA) മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച കവ്വായി ബോട് ടെര്‍മിനലിന്റെയും കവ്വായി പാലം അപ്രോച് റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ വി ലളിത അധ്യക്ഷയായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിതിയായി.


Kavvayi | മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി: കവ്വായി ബോട് ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

മലനാട് മലബാര്‍ റിവര്‍ക്രൂസ് ടൂറിസം പദ്ധതിയില്‍ ഉള്‍പെടുത്തി 5.2 കോടി രൂപ ചിലവിലാണ് ഹൗസ്‌ബോട് ടെര്‍മിനല്‍ നിര്‍മിച്ചത്. ഒരേ സമയം രണ്ട് വലിയ ഹൗസ് ബോടുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട് ജെട്ടികളും 90 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ - വേലിയിറക്ക സമയങ്ങളില്‍ ബോടുകള്‍ അടുപ്പിക്കാവുന്ന രീതിയില്‍ നാല് തട്ടുകളായാണ് ജെട്ടികള്‍ നിര്‍മിച്ചത്.

ഓടുമേഞ്ഞ മേല്‍ക്കൂര, കരിങ്കല്‍ പാകിയ നടപ്പാത, കരിങ്കല്ലില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയും കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് വ്യൂ പോയിന്റുകളും ഉണ്ട്. കായല്‍ക്കരയിലെ നടപ്പാത ഇന്റര്‍ലോക് ചെയ്തു. കോണ്‍ക്രീറ്റ് പൈലുകള്‍ കൊണ്ടാണ് ടെര്‍മിനലിന്റെ അടിത്തറ നിര്‍മിച്ചത്.

റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബോട് ടെര്‍മിനലിലേക്കുള്ള കവ്വായി പാലം അപ്രോച് റോഡ് നവീകരണ പ്രവൃത്തിക്കായി 5.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഉദ് ഘാടന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി വിശ്വനാഥന്‍, സമീറ ടീചര്‍, കൗണ്‍സിലര്‍മാരായ കെ കെ ഫല്‍ഗുനന്‍, നസീമ ടീചര്‍, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് , ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, ഡിടിപിസി സെക്രടറി ജിജേഷ് കുമാര്‍ ജെ കെ തുടങ്ങിയവര്‍ സംസാരിച്ചു. 

ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്സ്‌ക്യുടിവ് എന്‍ജിനീയര്‍ ഷീല അലോകന്‍ റിപോര്‍ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Malabar River Cruise Project: Kawwai Boat Terminal dedicated to Village, Kannur, News, Rajmohan Unnithan, Report, Malabar River Cruise Project, Kawwai Boat Terminal, Dedicated, Inauguration, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia