Protest | മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ സെക്രടറിയേറ്റ് ധര്‍ണ നടത്തി

 


2 arrested for assaulting Child

Arrested'4 വയസുകാരനെ ഇലക്ട്രിക് വയര്‍ കൊണ്ട് മര്‍ദിച്ചു; കാല്‍പാദം ഗ്യാസ് സ്റ്റൗവില്‍വെച്ച് പൊള്ളിച്ചു'; പിതാവിന്റെ പരാതിയില്‍ കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ നാലു വയസുകാരനെ നിരന്തരം ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

Protest | മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ സെക്രടറിയേറ്റ് ധര്‍ണ നടത്തി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞിന്റെ കാല്‍പാദം ഗ്യാസ് സ്റ്റൗവില്‍ വെച്ച് പൊള്ളിക്കുകയും ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം തുടര്‍ന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടില്‍നിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏല്‍പിച്ചത്. തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: 2 arrested for assaulting Child, Palakkad, News, Complaint, Police, Arrested, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia