Cancer Center | ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; തലശേരി മലബാർ കാൻസർ സെന്റർ പിജി ഇൻസ്റ്റിറ്റ്യൂട്ടായി മാറുന്നു; പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

 
 New PG Institute building at Malabar Cancer Center, Thalassery
 New PG Institute building at Malabar Cancer Center, Thalassery

Photo: Arranged

● എംസിസിയെ പി ജി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതിനും എം.സി.എച്ച്  സർജിക്കൽ ഓങ്കോളജി, ഡി.എം മെഡിക്കൽ ഓങ്കോളജി, എം.ഡി റേഡിയേഷൻ ഓങ്കോളജി കോഴ്‌സുകൾ ആരംഭിക്കുവാനും ഈ കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
● രാജ്യാന്തര നിലവാരമുള്ള കാൻസർ ചികിത്സാ കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ കാൻസർ സെന്റർ.

കണ്ണൂർ: (KVARTHA) വടക്കൻ കേരളത്തിലെ കാൻസർ രോഗികളുടെ പ്രതീക്ഷയായ തലശേരി മലബാർ കാൻസർ സെന്റർ പിജി ഇൻസ്റ്റിറ്റ്യൂട്ടായി മാറുന്നു. ഇതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ട്രീറ്റ്മെൻറ് ആൻഡ് അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

96,975 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് നിലകളിലുള്ള ഈ കെട്ടിടം റേഡിയോതെറാപ്പി, മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി എന്നീ വിഭാഗങ്ങളുടെ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്. റേഡിയോതെറാപ്പി വിഭാഗത്തിന് വിപുലീകരണം, നാല് ക്ലാസ് മുറികൾ, ഫിസിക്സ്-റേഡിയോ ബയോളജി ലാബ്, ലൈബ്രറി, സെമിനാർ ഹാൾ, ട്രീറ്റ്മെൻറ് പ്ലാനിംഗ് മുറി, എം.ആർ.ഐ സ്കാൻ ആൻഡ് സി.ടി സ്കാൻ, ലീനിയർ ആക്സിലറേറ്റർ എന്നിവയ്ക്കുള്ള മുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Chief Minister Pinarayi Vijayan inaugurating the new PG Institute at Thalassery Malabar Cancer Center.

മെഡിക്കൽ ഓങ്കോളജി വിഭാഗത്തിന് 41 കിടക്കകളോട് കൂടിയ ഡേകെയർ കീമോ തെറാപ്പി വാർഡ്, ഡീലക്സ് മുറി, സി.വി.എ.ഡി ക്ലിനിക്കുകൾ, ഫാർമസി, ക്ലാസ് മുറികൾ, ലൈബ്രറി, ക്ലിനിക്കൽ റിസർച്ച്, സർവറുകൾ സ്ഥാപിക്കുവാനുള്ള മുറി, മുലയൂട്ടുന്നതിനുള്ള മുറി എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് ഒന്നാം നിലയിൽ ഒരുക്കിയിട്ടുള്ളത്. രണ്ടാം നില പൂർണ്ണമായും അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ളതാണ്. രണ്ട് ക്ലാസ് മുറികൾ, പരീക്ഷാഹാൾ, സെമിനാർ ഹാൾ, ബോർഡ് റൂം, കമ്പ്യൂട്ടർ ലാബ്,  ലബാർ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്റ്റ് (MIINT), സർജിക്കൽ ട്രെയിനിങ്ങ് ലാബ്, വകുപ്പ് മേധാവിക്കും വിദ്യാർത്ഥിക്കും ഗവേഷണങ്ങൾക്കുള്ള മുറികൾ, ലൈബ്രറി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഹെമറ്റോ ഓങ്കോളജി വിഭാഗത്തിന് 41 കിടക്കകളോട് കൂടിയ ഡേകെയർ കീമോ തെറാപ്പി വാർഡ്, ആറ് ഡീലക്സ് മുറി, ഫാർമസി എന്നിവയും അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ള ക്ലാസ് മുറികൾ, ലൈബ്രറി, വകുപ്പ് മേധാവിക്കും പി ജി വിദ്യാർത്ഥിക്കുമുള്ള മുറികൾ, ബോർഡ് റൂം, ക്ലിനിക്കൽ റിസർച്ച് മുറി എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് മൂന്നാം നിലയിലുള്ളത്.

ഒ പി ബ്ലോക്കിന്റെ നവീകരണത്തിന്റെ ഭാഗമായി താഴത്തെ നിലയിൽ ഓപ്പറേഷൻ തീയേറ്റർ, എൻഡോസ്കോപ്പി സ്യൂട്ട്, ഫാർമസി-പൊതു സംഭരണശാലകൾ, ആശുപത്രി നിർവാഹകയുടെ കാര്യാലയം, 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ബ്ലഡ് ബാങ്ക്, മൈക്രോബയോളജി, ബയോകെമിസ്ട്രി ലാബുകൾ, റിസപ്ഷൻ, മറ്റ്  അനുബന്ധ സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ട്.

Chief Minister Pinarayi Vijayan inaugurating the new PG Institute at Thalassery Malabar Cancer Center.

താക്കോൽ ദ്വാര ശസ്ത്രക്രിയ രീതി അവലംബിച്ച് നടത്തുന്ന റോബോട്ടിക് സർജറി സംവിധാനം, പ്ലാസ്മ സ്റ്റെറിലൈസർ, ഇൻകുബേഷൻ സെന്റർ, ഡ്രിപോ ഉപയോഗിച്ചുള്ള വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം, പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയേറ്റർ എന്നീ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എംസിസിയെ പി ജി   ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതിനും എം.സി.എച്ച്  സർജിക്കൽ ഓങ്കോളജി, ഡി.എം മെഡിക്കൽ ഓങ്കോളജി, എം.ഡി റേഡിയേഷൻ ഓങ്കോളജി കോഴ്‌സുകൾ ആരംഭിക്കുവാനും ഈ കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര നിലവാരമുള്ള കാൻസർ ചികിത്സാ കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ കാൻസർ സെന്റർ.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യുക.

Malabar Cancer Center in Thalassery becomes a PG Institute with advanced treatment facilities and academic blocks, marking a new milestone in cancer care in Northern Kerala.

#KasaragodNews #CancerCare #PGInstitute #Thalassery #MalabarCancerCenter #HealthInnovation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia