കോണ്‍ഗ്രസിലെ മുസ്്‌ലിം നേതാക്കള്‍ കടപുഴകി; ഒമ്പതില്‍ രണ്ടേരണ്ടിനു ജയം; ക് നാനായ സഭയ്ക്ക് ഇത്തവണയും പൂജ്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.05.2016) നിയമസഭാ തെരഞ്ഞെടുപ്പുഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കുന്നതില്‍ മുസ്്‌ലിം പിന്തുണ നിര്‍ണായകമായപ്പോള്‍ കോണ്‍ഗ്രസിന്റെ അഞ്ച് സിറ്റിംഗ് മുസ്്‌ലിം എംഎല്‍എമാരുള്‍പ്പെടെ ഏഴു പേര്‍ കളത്തിനു പുറത്തായി. മല്‍സരിച്ച ഒമ്പതു പേരില്‍ ജയം രണ്ടു പേര്‍ക്കു മാത്രം.

കഴക്കൂട്ടത്ത് മൂന്നുവട്ടം തുടര്‍ച്ചയായി ജയിച്ച എം എ വാഹിദ്, വര്‍ക്കലയില്‍ നാലാമതും എംഎല്‍എയാകാന്‍ മല്‍സരിച്ച വര്‍ക്കല കഹാര്‍, കണ്ണൂരില്‍ നിന്നു തലശേരിയിലേക്ക് മാറി പരീക്ഷിച്ച എ പി അബ്ദുല്ലക്കുട്ടി, പട്ടാമ്പിയില്‍ 2001 മുതല്‍ ജയിച്ചു നിന്ന സിപി മുഹമ്മദ് എന്നിവരാണ് തോറ്റ സിറ്റിംഗ് എംഎല്‍എമാര്‍.

കൂടാതെ നിലമ്പൂരില്‍ പതിറ്റാണ്ടുകളായി പരാജയപ്പെടാത്ത ആര്യാടന്‍ അത് നിലനിര്‍ത്താന്‍ മകന്‍ ഷൗക്കത്തിനെ ഏല്‍പ്പിച്ചെങ്കിലും പരാജയമാണു ഫലം. മല്‍സര രംഗത്തുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്ക് ജയിക്കാനായില്ല. ഹസനും ഷാനിമോള്‍ക്കും കോണ്‍ഗ്രസ് നല്‍കിയത് ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ്. ചടയമംഗലവും ഒറ്റപ്പാലവും. 2001നു ശേഷം ഹസന്‍ നിയമസഭയിലെത്തിയിട്ടില്ല. 2006ല്‍ പരാജയപ്പെട്ടു, 2011ല്‍ സീറ്റ് കൊടുത്തില്ല.

ഷാനിമോള്‍ക്ക് 2006ല്‍ പെരുമ്പാവൂര്‍ നിയമസഭാ സീറ്റ് കൊടുത്തെങ്കിലും വിജയിച്ചില്ല. ആലുവയില്‍ നിന്നു രണ്ടാമതും ജയിച്ച അന്‍വര്‍ സാദത്ത്, പാലക്കാട്ട് രണ്ടാം ജയം ഉറപ്പിച്ച ഷാഫി പറമ്പില്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ജയിച്ച മുസ്്‌ലിം സ്ഥാനാര്‍ത്ഥികള്‍. മുസ്്‌ലിം ലീഗിന്റെ 19 എംഎല്‍എമാരും മുസ്്‌ലിങ്ങളാണ്. ബാലുശേരിയില്‍ മല്‍സരിച്ച യു സി രാമന്‍ സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയോടു തോറ്റു. കോണ്‍ഗ്രസ് ഘടക കക്ഷികളില്‍ നിന്നു വേറെ മുസ്്‌ലിം എംഎല്‍എമാരില്ല. ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയില്‍ മല്‍സരിച്ച ഷേയ്ക്ക് പി ഹാരിസ് ജി സുധാകരനോടു തോറ്റു. ആര്‍എസ്പിയുടെ എ എ അസീസിന് ഇരവിപുരം നിലനിര്‍ത്താനായില്ല.

ക് നാനായ കത്തോലിക്കാ സഭ കെ എം മാണിയോടു വാദിച്ചു വാങ്ങിയ ഏറ്റുമാനൂര്‍ സീറ്റില്‍ തോറ്റതോടെ പതിനാലാം നിയമസഭയിലും അവര്‍ക്ക് പ്രതിനിധിയില്ലാതായി. തോമസ് ചാഴികാടന്‍ 2011ലും സുരേഷ് കുറുപ്പിനോടു തോറ്റതിനാലാണ് കഴിഞ്ഞ സഭയില്‍ ക് നാനായ എംഎല്‍എ ഇല്ലാതെ പോയത്. മധ്യകേരളത്തിലെ പ്രബല സഭയ്ക്ക് അതില്‍ നിരാശയുണ്ടായിരുന്നു. ഇത്തവണ ചാഴികാടനെ മാറ്റാന്‍ മാണി തീരുമാനിച്ചെങ്കിലും സഭ ശക്തമായി അദ്ദേഹത്തിനു വേണ്ടി വാദിച്ചു സീറ്റ് നേടി.

ജയിപ്പിക്കാം എന്നായിരുന്നു ഉറപ്പ്. മാത്രമല്ല കുട്ടനാട്ടിലും ക് നാനായക്കാരനെ മല്‍സരിപ്പിച്ചു. ജേക്കബ് ഏബ്രഹാമായിരുന്നു അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടിടത്തും തോറ്റു. അതേസമയം, ഇടതുമുന്നണി വന്നാല്‍ മന്ത്രിയാകുമെന്ന് ഉറപ്പുണ്ടായിരുന്ന ക് നാനായ സഭാംഗം സ്‌കറിയാ തോമസിനെ കടുത്തുരുത്തിയില്‍ പിന്തുണയ്ക്കാന്‍ സഭ മടിച്ചു. സ്‌കറിയാ തോമസ് മാണി ഗ്രൂപ്പിലെ മോന്‍സ് ജോസഫിനോടു തോല്‍ക്കുകയും ചെയ്തു.

കോണ്‍ഗ്രസിലെ മുസ്്‌ലിം നേതാക്കള്‍ കടപുഴകി; ഒമ്പതില്‍ രണ്ടേരണ്ടിനു ജയം; ക് നാനായ സഭയ്ക്ക് ഇത്തവണയും പൂജ്യം

Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു

Keywords:  Majority of Muslim candidates from congress defeated , Thiruvananthapuram, Kannur, Aluva, K.M.Mani, Minister, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia