കേരള പൊലീസില്‍ അഴിച്ചുപണി വരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്വന്തം ലേഖകന്‍
കേരള പൊലീസില്‍ അഴിച്ചുപണി വരുന്നു
തിരുവനന്തപുരം: കേരള പൊലീസിന്റെ ഉന്നത സ്ഥാനങ്ങളില്‍ അഴിച്ചുപണി വരുന്നു. ക്രമസമാധാന ചുമതലയുളള ഡി ജി പി ജേക്കബ് പുന്നൂസ് ഓഗസ്റ്റ് 31ന് വിരമിക്കുന്നതോടെയാണ് സംസ്ഥാന പൊലീസില്‍ അഴിച്ചുപണി അനിവാര്യമായത്. പുതിയ ഡി ജി പിയെ നിയമിക്കുന്നതോടൊപ്പംതന്നെ എ ഡി ജി പി തലത്തിലും മാറ്റം വരുത്തേണ്ടിരും. നിലവില്‍ ഐ ജിമാരുടെ മാരുടെ ഒന്‍പത് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

ജേക്കബ് പുന്നൂസിനൊപ്പം ഡി ജി പി  ഇപ്പോള്‍ നാലുപേര്‍കൂടിയുണ്ട്. കെ. ജി. പ്രേംശങ്കര്‍, കെ. എസ്. ബാലസുബ്രഹ്മണ്യം, കെ. എസ്. ജംഗ്പങ്കി , വേണുഗോപാല്‍ കെ. നായര്‍ എന്നിവരാണ് ജേക്കബ് പുന്നൂസിനൊപ്പമുളള ഡി ജി പിമാര്‍. ഇവരില്‍ പ്രേംശങ്കറാണ് ഏറ്റവും സീനിയര്‍. എന്നാല്‍ ഇദ്ദേഹത്തെ ക്രമസമാധാന ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല.പ്രേംശങ്കറിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ യു ഡി എഫ് സര്‍ക്കാര്‍ തൃപ്തരല്ല. പിന്നാക്ക സമുദായാംഗമെന്ന പരിഗണന ലഭിക്കുകയാണെങ്കില്‍ മാത്രമേ പ്രേംശങ്കറിന് സാദ്ധ്യതയുള്ളു. വിജിലന്‍സ്& ആന്റി കറപ്ക്ഷന്‍ ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ക്കാണ് ഇപ്പോള്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹം ഒക്ടോബര്‍ 31 ന് വിരമിക്കും.

ഐ ജിമാരുടെയും ഡി ഐ ജിമാരുടെയും റാങ്കിലുളളവര്‍ കൂടുതലും ഡപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലായതിനാല്‍ കേരളം പ്രതിസന്ധി നേരിടുകയാണ്. പല തസ്തികകളും ഒഴിഞ്ഞ് കിടക്കുകകയാണ്.
ഇന്റലിജന്‍സ്, വിജിലന്‍സ്, സെക്യൂരിറ്റി, ട്രാഫിക്ക് & റോഡ് സേഫ്ടി മാനേജ്‌മെന്റ്, ഹോംഗാര്‍ഡ്‌സ്, ആംഡ് ബറ്റാലിയന്‍, കോസ്റ്റല്‍ പൊലീസ്, ക്രൈംബ്രാഞ്ചില്‍ ഹര്‍ട്ട് & ഹോമിസൈഡ്, ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് എന്നീ തസ്തികകളാണ് ഐ ജി മാരില്ലതെ ഒഴിഞ്ഞുകിടക്കുന്നത്. പൊലീസ്ആസ്ഥാനം, ഇന്റലിജന്‍സ്, വിജിലന്‍സ്, അഡ്മിനിസട്രേഷന്‍, ഡിജിറ്റല്‍ ഫോറന്‍സിക് എന്നിങ്ങനെ അഞ്ച് തസ്തികകള്‍ ഡി. ഐ. ജിമാരുടേതായി ഒഴിഞ്ഞുകിടക്കുന്നു.

SUMMARY: Kerala police expected to undergo major reshuffle
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia