Major Ravi | സ്വകാര്യ സുരക്ഷാ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമെന്ന് മേജര്‍ രവി
 

 
Major Ravi says revolutionary changes are necessary in the private security sector, Kochi, News, Major Ravi, Revolutionary changes, Private security sector, Kerala
Major Ravi says revolutionary changes are necessary in the private security sector, Kochi, News, Major Ravi, Revolutionary changes, Private security sector, Kerala


സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി സ്വകാര്യ സുരക്ഷാ മേഖല കൂടുതല്‍ കരുത്തുറ്റതാക്കണമെന്നും ആവശ്യം

 
ഡോ. അജിത് എസിനെ വര്‍കിംഗ് പ്രസിഡന്റായും നിയമിച്ചു

 

കൊച്ചി: (KVARTHA) സ്വകാര്യ സുരക്ഷാ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമെന്ന് സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍സ്ട്രി(സാപ്‌സി) സംസ്ഥാന പ്രസിഡന്റ് മേജര്‍ രവി. സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി സ്വകാര്യ സുരക്ഷാ മേഖല കൂടുതല്‍ കരുത്തുറ്റതാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍സ്ട്രി കേരള ഘടകം സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹബീബ് റഹ് മാനെ അനുമോദിക്കാന്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ചെയര്‍മാന്‍ ക്യാപ്റ്റന്‍ കുന്‍വര്‍ വിക്രം സിംഗ് ആണ് ഡെല്‍ഹിയില്‍ നടന്ന ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഹബീബ് റഹ് മാനെ നിയമിച്ചത്. നിലവില്‍ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍സ്ട്രി സംസ്ഥാന ജെനറല്‍ സെക്രടറിയാണ്. 

ഡോ. അജിത് എസിനെ വര്‍കിംഗ് പ്രസിഡന്റായും നിയമിച്ചു. സാപ് സി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ റജി മാത്യു, രക്ഷാധികാരി ശിവന്‍ കുഞ്ഞ്, വര്‍ഗീസ് വിസി, കെ പദ് മരാജന്‍, കെജി വിനോദ് കുമാര്‍, സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia