Fire Incident | ചെറുകുന്നിൽ 3 കടകളിൽ വൻ തീപ്പിടുത്തം; ഫയർ ഫോഴ്‌സ് തീ അണച്ചത് 2 മണിക്കൂർ പരിശ്രമത്താൽ

 
 Cherukunnu Fire Incident
 Cherukunnu Fire Incident

Photo: Arranged

● കടകളുടെ രണ്ടാം നിലയിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
● വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.
● സ്ഥാപനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീ പിടിച്ചത്.
● വ്യാപാര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായില്ല.
● ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ: (KVARTHA) പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്നിൽ മൂന്ന് കടകളിൽ തീപ്പിടുത്തം. ചെറുകുന്നിലെ എറമുള്ളാൻ റഷീദ് ആയുർവേദ മെഡിക്കൽസ്, പിവിഎച്ച് സൺസ് പൂപർ മാർക്കറ്റ്, കെ. ഹംസ ഹാർഡ്‌വെയേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.

കടകളുടെ രണ്ടാം നിലയിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണച്ചു. സ്ഥാപനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീ പിടിച്ചത്. കൃത്യസമയത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായില്ല.

കണ്ണൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കണ്ണപുരം എസ്ഐ രാജീവൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

A major fire broke out in three shops at Cherukunnu. Firefighters managed to control the flames after two hours of effort. No casualties were reported.

#FireBreakout #Cherukunnu #Firefighters #NoCasualties #KannurNews #FireIncident

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia