ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കിള്ളിപ്പാലത്ത് ആക്രിക്കടയില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ബണ്ട് റോഡിനു സമീപത്തുള്ള ലക്ഷ്മി ഏജന്‍സീസ് എന്ന ആക്രിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.
നാലു വര്‍ഷത്തോളമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. കാര്‍ഡ് ബോര്‍ഡുകളും പേപറുകളും ഉള്‍പെടെയുള്ള വസ്തുക്കള്‍ കടയില്‍ സൂക്ഷിച്ചിരുന്നു. ഇത് തീപ്പിടിത്തത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. ഷോര്‍ട് സര്‍ക്യൂട് ആകാം തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് യൂനിറ്റുകളിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം നടത്തുന്നത്.
Keywords: Major fire breaks out at Killippalam, Thiruvananthapuram, News, Major Fire Breaks, Fire Force, Card Board, Papper, Killippalam, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

