Fire | തീപ്പിടിച്ച കടയ്ക്ക് സമീപത്ത് പടക്കക്കട; വ്യാപാരികളുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം; തളിപ്പറമ്പ് നഗരത്തിന് ആശ്വാസം

 


കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ കത്തിനശിച്ച അക്ബര്‍ ട്രേഡേഴ്സിന്റെ സമീപത്തുണ്ടായിരുന്നത് പടക്കക്കടയായതിനാല്‍ തലനാരിഴ്യ്ക്ക് ഒഴിവായത് വന്‍ദുരന്തം. സമീപത്തെ വ്യാപാരികളുടെ സമയോചിതമായ ഇടപെടലാണ് തളിപ്പറമ്പ് നഗരത്തെ തന്നെ അഗ്നിവിഴുങ്ങുമെന്ന വന്‍ ദുരന്ത സാഹചര്യമൊഴിവാക്കിയത്. തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ വിവമറിഞ്ഞു സ്ഥലത്തേക്ക് കുതിച്ചെത്തിയ വ്യാപാരികള്‍ സമീപത്തെ പടക്കക്കടയില്‍ നിന്നും അത്യുഗ്രസ്ഫോടന ശേഷിയുള്ള പടക്കങ്ങള്‍ ദൂരേക്ക് വാഹനത്തില്‍ മാറ്റുകയായിരുന്നു.
             
Fire | തീപ്പിടിച്ച കടയ്ക്ക് സമീപത്ത് പടക്കക്കട; വ്യാപാരികളുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം; തളിപ്പറമ്പ് നഗരത്തിന് ആശ്വാസം

സ്വന്തം ജീവന്‍ വെച്ച് വ്യാപാരികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തളിപ്പറമ്പ് നഗരത്തെ വന്‍ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത്. തളിപ്പറമ്പ് മെയിന്‍ റോഡിലെ അക്ബര്‍ ട്രേഡേഴ്സ് എന്ന അനാദി മൊത്തവിതരണ കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. വ്യാഴാഴ്ച പുലര്‍ചെ ഒരുു മണിയോടെ ഷടറിന് പുറത്തേക്ക് തീ പടര്‍ന്നപ്പോള്‍ പ്രദേശവാസികള്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീപ്പിടിച്ച അക്ബര്‍ ട്രേഡേഴ്സിന്റെ അടുത്ത മുറിയില്‍ ഉമ്മര്‍കുട്ടി ഫയര്‍ വര്‍ക്സിന്റെ വില്‍പനശാലയും ഗോഡൗണുമായിരുന്നു.

ഇവിടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വലിയ തോതില്‍ പടക്കങ്ങള്‍ സംഭരിച്ചിരുന്നു. തീപടര്‍ന്നതോടെ പടക്കക്കടയുടെ പൂട്ടുതകര്‍ത്ത് സ്റ്റോക് ചെയ്ത സാധനങ്ങള്‍ സമീപത്തുളള വ്യാപാരികള്‍ ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് അപകട ഭീഷണി ഒഴിവാക്കി. ഏകദേശം ഒരുകോടിയുടെ നഷ്ടമുണ്ടായെന്നാണ് ഉടമ പുഷ്പഗിരിയിലെ അബൂബകര്‍ ഹാജി പറഞ്ഞു. തളിപ്പറമ്പിന് പുറമേ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള നാല് യൂനിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. റീജ്യനല്‍ ഫയര്‍ ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

പുലര്‍ചെ നാലുമണിയോടെയാണ് തീകെടുത്താനായത്. സന്ദര്‍ഭോചിതമായി നാട്ടുകാരും വ്യാപാരികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടു മാത്രമാണ് തളിപ്പറമ്പ് നഗരം ദുരന്തത്തില്‍ നിന്നും ഒഴിവായത്. അരിയും പലവ്യഞജനങ്ങളും ഉള്‍പെടെയുള്ള അനാദി സാധനങ്ങള്‍ പൂര്‍ണമായും കത്തിയമരാത്തതിനാല്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ ഒന്‍പതരേയാടെ വീണ്ടും ഫയര്‍ഫോഴ്സെത്തി വെളളം ചീറ്റി അണച്ചു. തൊട്ടടുത്ത ഗോഡൗണുകളില്‍ നിന്നും സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി സജീവന്‍, തളിപ്പറമ്പില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി ശമനസേനയെത്തിയത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Fire, Major disaster averted due to timely intervention of traders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia