SWISS-TOWER 24/07/2023

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 24.01.2022) പാലക്കാട് ആര്‍എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ പിടിയില്‍. കോഴിത്താമ്പാറ സ്വദേശി മുഹമ്മദ് ഹാറൂണ്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി പിടിയിലാകാനുള്ളത് രണ്ട് പേരാണ്.

അതിനിടെ കേസില്‍ ഉള്‍പെട്ട പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് ഭാര്യയ്‌ക്കൊപ്പം ബൈകില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.
Aster mims 04/11/2022

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍

പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ സഹായിച്ചവരും ഒളിവില്‍ പോയതോടെ പൊലീസ് ഇവര്‍ക്കായി ലുക് ഔട് നോടിസ് പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായത്.

Keywords: Main conspirator in RSS activist's murder in Palakkad held, Palakkad, News, Murder case, Arrested, Police, RSS, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia