കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസ്; മുഖ്യപ്രതി കീഴടങ്ങി
Aug 9, 2021, 19:54 IST
തൃശൂര്‍: (www.kvartha.com 09.08.2021) 300 കോടി രൂപയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയും ബാങ്കിന്റെ മുന്‍ സെക്രടെറിയുമായ ടി ആര്‍ സുനില്‍ കുമാര്‍ (58) ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. സുനില്‍ കുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ പ്രതി ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം (45), മുന്‍ സീനിയര്‍ അകൗണ്ടന്റ് സി കെ ജില്‍സ് (43), ഇടനിലക്കാരന്‍ കിരണ്‍ (31), കമിഷന്‍ ഏജന്റായിരുന്ന എ കെ ബിജോയ് (47), ബാങ്കിന്റെ സൂപര്‍മാര്‍കറ്റിലെ മുന്‍ അകൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് പ്രതികള്‍. ഇതില്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോകെല്‍ കമിറ്റി അംഗവും ബിജു തൃശൂര്‍ പൊറത്തിശ്ശേരി ലോകെല്‍ കമിറ്റി അംഗവുമായിരുന്നു.
ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുകൗട് നോടിസ് ഇറക്കിയിരുന്നു. ഇതില്‍ നാലാംപ്രതി കിരണ്‍ രാജ്യം വിട്ടതായാണ് സൂചന. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Main accused surrenders in Karuvannur Bank Scam case, Thrissur, News, Custody, Police, Corruption, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.