Arrested | ടൈറ്റാനിയം തൊഴില്‍ത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍; രെജിസ്റ്റര്‍ ചെയ്ത 14 കേസിലും പ്രതിയെന്ന് പൊലീസ്
Dec 31, 2022, 11:26 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ടൈറ്റാനിയം തൊഴില്‍ത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ചെ പിടികൂടിയ ശ്യാംലാലിനെ തിരുവനന്തപുരം കമിഷണര്‍ ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി രെജിസ്റ്റര്‍ ചെയ്ത 14 കേസിലും ശ്യാംലാല്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയ കംപനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കൊപ്പം ശ്യാംലാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജനുവരി അഞ്ചിലേക്കു മാറ്റി.
വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ദിവ്യയ്ക്കും ശ്യാംലാലിനും പുറമെ ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂടി ജെനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസിലെ മുഖ്യപ്രതി ദിവ്യ നായര്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു.
Keywords: Main accused arrested in titanium employment fraud case, Thiruvananthapuram, News, Arrested, Cheating, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.