4 മാസം പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്നു; ഒടുവില്‍ പള്ളിപ്പുറം സ്വര്‍ണകവര്‍ച്ചാ കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പിടിയില്‍
Aug 9, 2021, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.08.2021) നാലു മാസം പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പള്ളിപ്പുറം സ്വര്‍ണകവര്‍ച്ചാ കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പിടിയില്‍. ഒന്നാം പ്രതിയും, നിരവധി വധശ്രമ, കവര്‍ച്ചാ കേസുകളിലെ പ്രതിയുമായ ജാസിംഖാനും സംഘവുമാണ് പിടിയിലായത്.
മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിപ്പുറത്തിന് സമീപം ദേശീയ പാതയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തയശേഷം വെട്ടിപരിക്കേല്‍പിച്ച് സ്വര്‍ണം കവര്‍ന്ന കൊട്ടേഷന്‍ സംഘതലവനേയും മറ്റ് രണ്ട് പ്രതികളെയും മംഗലപുരം പൊലീസും, തിരുവനന്തപുരം റൂറല്‍ ഷാഡോ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കഴക്കൂട്ടം വില്ലേജില്‍ മണക്കാട്ട് വിളാകം, ജസീലാ മന്‍സിലില്‍ ജാസിംഖാന്‍ (വയസ് -28), രണ്ടാം പ്രതി വെയിലൂര്‍ വില്ലേജില്‍ മംഗലപുരം എംകെ നഗറില്‍ ബൈദുനൂര്‍ ചാരുമൂട് വീട്ടില്‍ അജ്മല്‍ (വയസ് 25), മൂന്നാം പ്രതി മേല്‍ തോന്നയ്ക്കല്‍ വില്ലേജില്‍ കല്ലൂര്‍ ആര്‍ എന്‍ കോടേജില്‍ മുഹമ്മദ് റാസി (വയസ് 23) എന്നിവരാണ് പിടിയിലായത്.
കവര്‍ച്ച നടത്തിയശേഷം പ്രതികള്‍ ബംഗളൂരുവിലേക്കും അവിടെ നിന്നും ഗോവയിലേക്കും കാര്‍മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും ഉപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ഇവരെ പിടികൂടാനായി കര്‍ണാടകയിലും, ഗോവയിലും എത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നും മുംബൈയിലേക്ക് ഒളിത്താവളം മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവര്‍ മുംബൈയില്‍ അന്തേരിയിലെ വിവിധയിടങ്ങളില്‍ അധോലോക കൊടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. മുംബെ അന്തേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസിലാക്കിയതറിഞ്ഞ് പ്രതികള്‍ തമിഴ്‌നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.
നിരവധി കവര്‍ച്ചാ, വധശ്രമ കേസുകളിലെ പ്രതിയായ ജാസിം ഖാനെതിരെ തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം, മംഗലപുരം, കല്ലമ്പലം, വര്‍കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും അനവധി കേസുകള്‍ നിലവിലുണ്ട്. വധശ്രമം ഉള്‍പെടെയുള്ള കേസുകള്‍ ചെയ്ത് ഒളിവില്‍ പോയശേഷം നേരിട്ട് കോടതിയില്‍ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇത് മനസിലാക്കിയ പൊലീസ് കോടതിക്ക് പുറത്ത് തുടര്‍ച്ചയായി ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ഇയാള്‍ നേരിട്ട് പൊലീസിന്റെ പിടിയിലാകുന്നത്.
കവര്‍ച്ച ചെയ്ത് കിട്ടിയ സ്വര്‍ണം കേസിലെ മുഖ്യ പ്രതിയായ ജാസിംഖാനാണ് വിവിധ സംഘാംഗങ്ങള്‍ക്ക് പകുത്ത് നല്‍കി വിറ്റതും, പണയം വെച്ചതും. ഇനി കണ്ടെത്താനുള്ള 60 പവനോളം സ്വര്‍ണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
ഈ കേസിലെ മുഖ്യ ആസൂത്രകനും ചെന്നൈയില്‍ താമസക്കാരനുമായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളെ അന്വേഷണ സംഘത്തിന് പിടികൂടാനായത്.
ഈ കേസില്‍ ഇതുവരെ ഇരുപത് പേര്‍ പിടിയിലായി. 40 പവനോളം സ്വര്‍ണവും 73,000 രൂപയും വീണ്ടെടുത്തു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് കാറുകളും രണ്ട് ബൈകുകളും പൊലീസ് പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പിച്ചു.
Keywords: Main accused and his accomplices have been arrested in the Pallippuram gold robbery case, Kochi, News, Accused, Robbery, Arrested, Court, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

