Died | ഉത്സവത്തിന് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

 


ADVERTISEMENT

പാലക്കാട്: (KVARTHA) ഉത്സവത്തിന് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാന്‍ കുനിശേരി ദേവനാണ് (58) മരിച്ചത്. മേലാര്‍കോട് താഴേക്കോട്ടുകാവില്‍ വേലമഹോത്സവത്തിന് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ഇറക്കുന്നതിനിടെയാണ് അപകടം.

Died | ഉത്സവത്തിന് എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം
 
ലോറിയുടെ ഇരുമ്പു ബാറിനും ആനയ്ക്കുമിടയില്‍ കുടുങ്ങി പാപ്പാന് മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. ആനയെ ഇറക്കുന്നതിനായി ദേവന്‍ മുന്നിലെത്തി പുറത്തേക്ക് തള്ളിയപ്പോള്‍ ആന മുന്നോട്ട് നീങ്ങുകയായിരുന്നു.

ഇതോടെ ഇരുമ്പു ബാറിനും ആനയ്ക്കുമിടയില്‍ കുടുങ്ങിയ ദേവന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Mahout died while trying to get the elephant out of the lorry, Palakkad, News, Accidental Death, Mahout, Elephant, Obituary, Hospital, Treatment, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia