March | ഒഴിഞ്ഞ അരിക്കലവുമായി കണ്ണൂര്‍ സപ്‌ളൈ ഓഫീസിലേക്ക് പട്ടിണിജാഥ നടത്തി മഹിളാ കോണ്‍ഗ്രസ്!
Jan 31, 2024, 20:14 IST
കണ്ണൂര്‍: (KVARTHA) വിലക്കയറ്റത്തില്‍ വെന്തരിയുന്ന അടുക്കളയുടെ പ്രതീകമായ കാലി അരിക്കലവുമായി മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്‌ളൈ ഓഫീസിലക്ക് പ്രതിഷേധമാര്‍ച് നടത്തി. കണ്ണൂര്‍ ഡി സി സി ഓഫീസിനു മുന്‍പില്‍ നിന്നാണ് കലക്ടറേറ്റിന് മുന്‍പിലെ സപ്ളൈ ഓഫീസിലേക്ക് നൂറിലേറെ പേര്‍ തലയില്‍ കലവുമേന്തിയുളള പട്ടിണിജാഥയില്‍ അണിനിരന്നത്.
കലക്ടറേറ്റിന്റെ ഒന്നാം കവാടത്തില്‍ ജാഥ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ ധര്‍ണ ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാവേലിയെന്ന സങ്കല്‍പ്പത്തെ തന്നെ അപമാനിക്കുന്നതരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറെന്ന സ്ഥാപനം നിര്‍ത്തലാക്കാനുളള മര്യാദ സര്‍കാര്‍ കാണിക്കണമെന്ന് മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണി സര്‍കാരിന്റെ കീഴില്‍ ജനജീവിതം ദുസഹമാകുന്നതിന്റെ തെളിവാണ് സ്പളെകോയില്‍ നിന്നും അവശ്യസാധനങ്ങള്‍ അപ്രത്യക്ഷമായതെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജാ മഠത്തില്‍ അധ്യക്ഷയായി. നേതാക്കളായ രജനി രമാനന്ദ്, ഡി സി സി സെക്രടറി രജിത്ത് നാറാത്ത്, കെ പി സി സി അംഗം മുഹമ്മദ് ബ്ളാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Mahila Congress held hunger march to Kannur supply office with empty rice pot, Kannur, News, Mahila Congress, Protest, Hunger March, Supply Office, Politics, Criticism, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.