മഹേശന്റെ ആത്മഹത്യ; രാഷ്ട്രീയ നേതാക്കള്‍ മൗനത്തില്‍, എല്ലാവരും വെള്ളാപ്പള്ളി ഭക്തരോ?
Jul 2, 2020, 15:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2020) എസ്.എന്‍.ഡി.പി യൂണിയന്‍ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് പല നേതാക്കളെയും സമീപിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറുകയാണുണ്ടായത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മഹേശന്‍ ആത്മഹത്യാകുറിപ്പില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് കൊണ്ടാണ് നേതാക്കള്‍ ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ വിഷയത്തില്‍ മൗനംപാലിക്കാനാണ് പാര്‍ട്ടികളും മുന്നണികളും തീരുമാനിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളിയെ പരസ്യമായി എതിര്‍ത്തിരുന്ന വി.എം സുധീരനും പ്രതികരിച്ചിട്ടില്ല. കേസ് അന്വേഷണഘട്ടത്തിലായത് കൊണ്ടാണിതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇടത്പക്ഷവുമായും സര്‍ക്കാരുമായും അടുത്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയെ പിണക്കാന്‍ അവരാരും തയ്യാറല്ല. യു.ഡി.എഫിനും കോണ്‍ഗ്രസിനും ഇത് നല്ലൊരു ആയുധമാണെങ്കിലും കൈവിട്ട കളിക്കില്ല. യു.ഡി.എഫുമായി അകന്ന് കഴിയുകയാണെങ്കിലും നേതാക്കളുമായി വെള്ളാപ്പള്ളിക്ക് ഇപ്പോഴും അടുത്തബന്ധമാണുള്ളത്. 2004ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച, കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസ് കോടതി കയറിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല.
സമുദായത്തിന്റെ വോട്ട് നഷ്ടമാകുമെന്ന് കരുതിയാണ് മൂന്ന് മുന്നണികളും വെള്ളാപ്പള്ളിക്കെതിരെ ശബ്ദിക്കാത്തതെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവ് ബിജു രമേശ് ആരോപിക്കുന്നു. വെള്ളാപ്പള്ളി പറയുന്നത് അനുസരിച്ചല്ല സമുദായ അംഗങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ ശക്തിയാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് എസ്.എന്‍.ഡി.പി യോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. വിദ്യാസാഗര്‍ പറയുന്നു.
ശബരിമല സമരത്തില്‍ ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളി പരസ്യമായി രംഗത്തെത്തിയെങ്കിലും മഹേശന്റെ ആത്മഹത്യ സംബന്ധിച്ച് യാതൊരു പ്രതികരണത്തിനും അവര്‍ തയ്യാറല്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയ്ക്ക് ഒപ്പം ഉള്ളത് കൊണ്ടുമാത്രമല്ല ഇത്തരത്തിലൊരു സമീപനം എടുത്തിരിക്കുന്നത്. ഈഴവ സമുദായത്തില്‍ നിന്ന് കൂടുതല്‍ പേരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന് കോട്ടം തട്ടാതിരിക്കാന്‍ കൂടിയാണ്. സമുദായ വോട്ടുകള്‍ നിര്‍ണായകമായ കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വോട്ടിംഗ് ശതമാനം കൂട്ടാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നേതാക്കള്‍ക്ക് നല്‍കുന്നത്. അതിനാല്‍ ആരോപണ വിധേയനായ വെള്ളാപ്പള്ളിക്കെതിരെ എന്തെങ്കിലും പറഞ്ഞ് വെട്ടിലാകാന്‍ ആരും തയ്യാറല്ല.
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായി കേരളം ഭരിച്ചാല്‍ വെള്ളാപ്പള്ളി നടേശനെതിരെയുളള അന്വേഷണങ്ങള്‍ സത്യസന്ധമായി നടക്കുമെന്ന് അഡ്വ. സി.കെ വിദ്യാസാഗര്‍ ഒരു ചാനലിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു. അതെന്തായാലും നടക്കാത്ത സ്വപ്‌നമാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

keywords: maheshans-suicide-political-leaders, Political Leaders, Local body election, Vellapalli, K.Surendran, C.K Vidyasagar, U.d.f, L.d.f, N.d.a, Konni, V.M Sudeeran, Thiruvananthapuram, News, Kerala, SNDP, Suicide, Mahesh suicide In silence of political leaders, are all Vellappally devotees?
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.