Fuel Price | വെല്‍കം ടു മാഹി! കേരളത്തിലെ ഇന്ധനവില കൂടിയതില്‍ കോളടിച്ചത് പുതുച്ചേരി സര്‍കാരിന്; പെട്രോള്‍ പമ്പുകളില്‍ കനത്ത തിരക്ക്; ഇന്ധനസെസ് കൂട്ടിയ സംസ്ഥാന സര്‍കാരിന് കനത്ത തിരിച്ചടി
Apr 1, 2023, 21:20 IST
കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപയുടെ ഇന്ധന സെസ് നിലവില്‍ വന്നതോടെ പ്രതിസന്ധിയിലായത് കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ ജനങ്ങളാണ്. കുറഞ്ഞ വിലയില്‍ ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ ഒഴുക്കാണ് മാഹിയില്‍ ശനിയാഴ്ച അനുഭവപ്പെട്ടത്. വിലയില്‍ വലിയ അന്തരം വന്നതോടെ മദ്യക്കടത്തിന് ഒപ്പം മാഹിയില്‍ നിന്നും ഇന്ധനക്കടത്തും വ്യാപകമായിരിക്കുകയാണ്.
കേരളത്തില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ പെട്രോളടിക്കാനായി മാഹിയിലേക്ക് എത്തുന്നുണ്ടെന്ന് പമ്പ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനമായ പുതുച്ചേരിക്ക് വന്‍നേട്ടമാണ് ഇതുകാരണമുണ്ടാക്കിയത്. കുറച്ചുകൂടി ഇന്ധനവില കുറച്ചു കൂടുതലാളുകളെ ആകര്‍ഷിക്കാനുളള ഒരുക്കത്തിലാണ് പുതുച്ചേരി സര്‍കാര്‍.
ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ മാഹിയില്‍ നല്‍കേണ്ടത് 93 രൂപ 80 പൈസ മാത്രമാണ്. മാഹി കടന്ന് തലശേരിയില്‍ എത്തിയാല്‍ അത് 108 രൂപ 19 പൈസയാകും. അതായത് മാഹിയില്‍ നിന്നുള്ളതിനേക്കാള്‍ 14. 40 പൈസ അധിക നല്‍കണം. ഡീസലിന് 97.12 പൈസയാണ് തലശേരിയില്‍. മാഹിയില്‍ അത് 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം ഡീസലിനുമുണ്ട്. ചരക്ക് ലോറിയുമായി മാഹി വഴി കടന്നുപോകുന്ന തൊഴിലാളികള്‍ക്ക് 100 ലിറ്റര്‍ ഡീസല്‍ അടിച്ചാല്‍ 1400 രൂപയാണ് മിച്ചമായിവാഹന ഉടമയ്ക്കു ലഭിക്കുക.
ഇന്ധനവിലയില്‍ വന്ന അന്തരം കാരണം പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നതെന്ന് പമ്പ് ഉടമകളും ജീവനക്കാരും പറയുന്നു. ഇതുവഴി കടന്നുപോകുന്നവര്‍ ഒരു കുപ്പിയെങ്കിലും പെട്രോള്‍ കരുതുന്നു. കുപ്പിയില്‍ വാങ്ങിയാല്‍ പോലും ലാഭകരമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ദീര്‍ഘദൂര ബസുകളും ചരക്ക് ലോറികളും ചെറു കാറുകളുമെല്ലാം മാഹിയിലേക്ക് കൂട്ടമായെത്തിയതോടെ മാഹിയിലെ പമ്പുകളില്‍ പൊടിപാറ്റിയ വില്‍പനയാണ് നടക്കുന്നത്. 40 മുതല്‍ 50 കിലോ ലിറ്റര്‍ ഇന്ധനം വില്‍ക്കുന്ന മാഹിയില്‍ 20 ശതമാനം വില്‍പന ഒറ്റ ദിവസം കൂടിയെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്.
മദ്യത്തിന് വന്‍ വിലക്കുറവായതിനാല്‍ മാഹി വഴി നിലവില്‍ മദ്യക്കടത്ത് സജീവമാണെന്നും പറയുന്നുണ്ട്. ഇപ്പോള്‍ ഇന്ധക്കടത്തും തുടങ്ങിയിട്ടുണ്ടെന്നാണ് ആക്ഷേപം. 12000 ലിറ്റര്‍ കപ്പാസിറ്റിയുള ടാങ്കര്‍ ലോറിയില്‍ ഇന്ധനം കടത്തിയാല്‍ ഒരു പോക്കിന് 1.20 ലക്ഷം രൂപയാണ് ലാഭം. ചൊക്ലി, ധര്‍മടം അടക്കം വിവിധ സ്റ്റേഷനുകളില്‍ ഇത്തരം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ പെട്രോള്‍ കന്നാസുകളിലും കുപ്പികളിലും വാങ്ങി പോകുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പൊലീസ് നല്‍കുന്നുണ്ട്.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കാര്‍ കത്തി ദമ്പതികള്‍ മരിച്ചതിനു കാരണം കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ കാരണമാണെന്ന ഫോറന്‍സിക് റിപോര്‍ട് പുറത്തുവന്നതോടെ ഇങ്ങനെ അനധികൃതമായി ഇന്ധനം വാങ്ങി പോകുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. കേരളത്തിലെ വിലവര്‍ധനവ് കാരണം തങ്ങളുടെ വില്‍പന നാല്‍പതുശതമാനം കുറഞ്ഞതായി പെട്രോള്‍ പമ്പ് ഉടമകള്‍ പറയുന്നു. ഇന്ധനക്കടത്ത് കാരണം സര്‍കാരിന് നികുതിവരുമാനത്തില്‍ വന്‍ നഷ്ടമാണുണ്ടാകുന്നതെന്ന് പമ്പ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: News, Kerala, Kannur, Top-Headlines, Fuel-Price, Rate, Government, Petrol Price, Petrol, Mahe witnesses heavy rush at fuel stations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.