Mahe Thirunal | മാഹി തിരുനാള്‍: 2 ദിവസങ്ങളില്‍ ദേശീയ പാതയില്‍ ഗതാഗതം വഴിതിരിച്ചു വിടും, മദ്യശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു
Oct 13, 2023, 21:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഹി: (KVARTHA) മയ്യഴി മാതാവിന്റെ തിരുന്നാളിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തി. മാഹി സെന്റ് തെരേസ പള്ളി തിരുന്നാള്‍ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ ഈ മാസം 14 നും15 നും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് മാഹി പൊലീസ് വിപുലമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് മാഹി പൊലീസ് സുപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് അറിയിച്ചു.
സെമിത്തേരി റോഡ് ജന്‍ക്ഷന്‍ മുതല്‍ ഹോസ്പിറ്റല്‍ ജന്‍ക്ഷന്‍ വരെ പൂര്‍ണമായും ഗതാഗതം നിരോധിക്കും. തലശ്ശേരി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ പഴയ പോസ്റ്റോഫിസ് കവലയില്‍ നിന്ന് ഇടതു വശത്തുള്ള മുണ്ടോക്ക് റോഡിലൂടെ മഞ്ചക്കല്‍ റോഡ് വഴി, ഇന്‍ഡോര്‍ സ്റ്റേഡിയം, റെയില്‍വേ സ്റ്റേഷന്‍ വഴി അഴിയൂര്‍ ചുങ്കത്ത് എത്തുന്ന വിധത്തില്‍ പോകണം.
വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആശുപ്രതി കവലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോര്‍ പാര്‍ക് വഴി മാഹി പാലത്തിലേക്ക് പോകണം. എയര്‍പോര്‍ട് പോലുള്ള അത്യാവശ്യ യാത്രക്കാര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും മേല്പാലം മോന്താല്‍ വഴി പോവേണ്ടതാണ്. വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ മാഹി മുനിസിപാലിറ്റി മൈതാനത്ത് പേ പാര്‍കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടാഗോര്‍ പാര്‍കിന് സമീപത്തും, മഞ്ചക്കല്‍ സ്റ്റേഡിയം പരിസരത്തും പാര്‍കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരത്തില്‍ റോഡരികില്‍ ഒരു കാരണവശാലം പാര്‍കിങ് അനുവദിക്കില്ല. പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയാന്‍ പ്രത്യേക ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈല്‍ ഫോണ്‍, ബാഗ്, മറ്റു സാമാഗ്രികള്‍ അനുവദിക്കില്ലെന്ന് മാഹി പൊലീസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ ഷണ്‍മുഖം അറിയിച്ചു.
തിരുനാള്‍ ഡ്യൂടിക്കായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മാഹിയില്‍ 14 ന് മദ്യഷാപ്പുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മാഹി തിരുനാള്‍ മഹോത്സവം പ്രമാണിച്ച് പ്രധാന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ 14 ന് മാഹിയില്‍ മദ്യഷാപ്പുകള്‍ അടച്ചിടുമെന്നും അനധികൃത മദ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് അറിയിച്ചു.

Keywords: Mahe Thirunal : Traffic will be diverted on the national highway for 2 days and liquor shops will also be closed, Kannur, News, Religion, Festival, Police, Mahe Thirunal, Traffic, Liquor Shops, Closed, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.