SWISS-TOWER 24/07/2023

Honeytrap | മയ്യഴിയിലെ ഹണിട്രാപ് മോഡല്‍ തട്ടിപ്പ്; പൊലീസ് അന്വേഷണത്തില്‍ കുടുങ്ങിയ കാഞ്ഞങ്ങാട് സ്വദേശി റിമാന്‍ഡില്‍; നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസിന്റെ കണ്ടെത്തല്‍

 


കണ്ണൂര്‍: (KVARTHA) മയ്യഴി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ലോഡ്ജില്‍ സ്ത്രീക്കൊപ്പം താമസിച്ചു വ്യാജ പീഡന പരാതി നല്‍കി തട്ടിപ്പിനിറങ്ങിയ നിരവധി മോഷണ കേസിലെ പ്രതിയെ മയ്യഴി കോടതി റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇഖ്ബാൽ എന്ന ശിവശങ്കരനെയാ(61)യാണ് മാഹി പൊലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.

ആള്‍മാറാട്ടം നടത്തി ഹണിട്രാപില്‍ കുടുക്കാന്‍ വ്യാജപീഡന പരാതിയുമായി കൂടെയുളള അറുപത്തിമൂന്നുകാരിയായ നീലേശ്വരം സ്വദേശിനിയെ കൊണ്ടു വ്യാജപരാതി കൊടുപ്പിച്ചു ലോഡ്ജ് ഉടമയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചതിനാണ് ഇയാളെ മാഹി പൊലീസ് അറസ്റ്റു ചെയ്തത്. പലസ്ഥലങ്ങളിലായി നിരവധി പേരുകളിലാണ് രേഖകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത് എന്ന് പൊലീസ് പറഞ്ഞു.

Honeytrap | മയ്യഴിയിലെ ഹണിട്രാപ് മോഡല്‍ തട്ടിപ്പ്; പൊലീസ് അന്വേഷണത്തില്‍ കുടുങ്ങിയ കാഞ്ഞങ്ങാട് സ്വദേശി റിമാന്‍ഡില്‍; നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസിന്റെ കണ്ടെത്തല്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മോഷണം നടത്തി പൊലീസ് പിടിയിലായാല്‍ വ്യാജമേല്‍വിലാസവും പേരും നല്‍കുകയാണ് ഇയാളുടെ പതിവ്. ദിവസങ്ങള്‍ക്ക് മുന്‍പ് മയ്യഴി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ സാറാ ഇന്‍ ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ഭാര്യയെന്ന വ്യാജേനെ കൂടെയുണ്ടായിരുന്ന സ്ത്രീയെ റൂം ബോയ് പീഡിപ്പിച്ചതായി മയ്യഴി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇയാളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയില്‍ നിന്നും ഹണിട്രാപ് മോഡല്‍ പണം തട്ടാനുളള ശ്രമമായിരുന്നുവെന്നും തിരിച്ചറിഞ്ഞത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇയാള്‍ക്കെതിരെ മോഷണകേസുകളുണ്ട്. ചില കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വ്യാജപരാതി നല്‍കി പണം തട്ടാന്‍ ഉണ്ടാക്കിയ ഈ പീഡനക്കേസ് ആസൂത്രിതമായി നടത്തിയതാണെന്നും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മാഹി സൂപ്രണ്ട് ഓഫ് പൊലീസ് രാജശങ്കര്‍ വെളളാട്ട് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് മാഹി സര്‍കിള്‍ ഇന്‍സ്പെകടര്‍ ആര്‍ ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂര്‍, തളിപ്പറമ്പ്, തൃശൂര്‍, എറണാകുളം, ആലുവ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പേരുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാള്‍ കൂടെയുണ്ടായിരുന്ന സ്ത്രീയെ നിരവധി തവണ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

സി സി ടി വിയും ഫിംഗര്‍ പ്രിന്റും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരനും മോഷ്ടാവുമായ പ്രതിയെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ മാഹി എസ് ഐ സി വി റെനില്‍ കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ കിഷോര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ്, കോണ്‍സ്റ്റബിള്‍ രോഷിത് പാറമേല്‍, എ എസ് ഐ സുനില്‍ കുമാര്‍, പി ബീന, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Keywords:  Mahe Honeytrap; Native of Kanhangad Remanded, Kannur, News, Honeytrap, Remanded, Probe, CCTV, Theft Case, Complaint, Molestation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia