SWISS-TOWER 24/07/2023

Mahe Bridge | അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിപ്പാലം ഏപ്രില്‍ 29 മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

 


തലശ്ശേരി: (KVARTHA) തലശ്ശേരി - കോഴിക്കോട് ദേശീയ പാതയില്‍ അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം പാലം അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകണം. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി മേക്കുന്ന്- മോന്താല്‍ പാലം വഴിയോ, മാഹിപ്പാലത്തിന്റെ അടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍ പാലം വഴിയോ പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

Mahe Bridge | അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹിപ്പാലം ഏപ്രില്‍ 29 മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

കുണ്ടും കുഴിയും നിറഞ്ഞ് കൈവരികള്‍ പൊട്ടി വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കുലുങ്ങുന്ന അവസ്ഥയിലാണ് മാഹിപ്പാലം. കാലപ്പഴക്കം കൊണ്ട് ഏത് നിമിഷം വേണമെങ്കിലും തകരാവുന്ന മാഹി പാലം പുതുക്കി പണിയണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്.

Keywords:
News, Kerala, Kerala-News, Malayalam-News, Travel, Transport, Bus, Vehicles, Thalassery News, Mahe, Mahe Bridge, Closed, Repair, April 29, Work, Mahe bridge to be closed for repair from April 29.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia