മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി; കേരളത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍
Sep 4, 2021, 09:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെടുങ്കണ്ടം: (www.kvartha.com 04.09.2021) മഹാരാഷ്ട്രയില്‍ നിന്നും യുവാവിനൊപ്പം കേരളത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍. നെടുങ്കണ്ടം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ അന്വേഷിച്ച് കേരളത്തിലെത്തിയ മഹാരാഷ്ട്ര പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടുകിട്ടിയത്.
നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് പ്രദീപ്കുമാര്‍, സഞ്ചു സജീവന്‍, ഹോം ഗാര്‍ഡ് തങ്കപ്പന്‍നായര്‍ എന്നിവരാണ് മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയെ പിടികൂടുവാന്‍ സഹായിച്ചത്.
2 മാസത്തിന് മുമ്പാണ് പെണ്‍കുട്ടി യുവാവിനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര പൊലീസിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണമെത്തി നിന്നത് കേരളത്തിലാണ്. പെണ്‍കുട്ടി ഇടുക്കിയിലുണ്ടെന്ന് മനസിലാക്കി മഹാരാഷ്ട്ര പൊലീസ് നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുവരും ജോലി തേടി എത്തിയത്. നെടുങ്കണ്ടം സിഐ ബി എസ് ബിനുവിന്റെ നേത്യത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്പാടുംപാറ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഇതിനിടെ പൊലീസ് എത്തിയ വിവരമറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ, കോമ്പയാര്‍ ഭാഗത്തെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിന് സമീപം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് പിടികൂടുന്നത് കണ്ട് കൂടെയുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

