Holiday | മഹാനവമി: വെള്ളിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി
Holiday | മഹാനവമി: വെള്ളിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി
● നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍
● വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു
തിരുവനന്തപുരം: (KVARTHA) മഹാനവമിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങള്‍ ആണ് ഏറ്റവും വിശേഷം. ഇവ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പ്രധാനമായും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്.
സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊര്‍വരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളില്‍ പ്രപഞ്ചനാഥയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങള്‍ എന്ന നിലയില്‍ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്. ദുര്‍ഗ്ഗാ പൂജ, ദസ് റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. മഹിഷാസുരന്‍, ദുര്‍ഗ്ഗമന്‍, ചണ്ടമുണ്ടന്മാര്‍, രക്തബീജന്‍, സുംഭനിസുംഭന്മാര്‍ തുടങ്ങിയവരുടെ നിഗ്രഹ കഥയുമായി ഈ ആഘോഷം ബന്ധപെട്ടു കിടക്കുന്നു. കേരളത്തില്‍ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളില്‍ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം.
#Mahanavami #KeralaHoliday #PublicHoliday #Navratri2024 #SaraswatiPuja #FestivalCelebration