Accidental Death | മലപ്പുറത്ത് റോഡുമുറിച്ചുകടക്കുകയായിരുന്ന മദ്രസ വിദ്യാര്‍ഥി കാര്‍ ഇടിച്ച് മരിച്ചു
Jan 4, 2023, 17:45 IST
ചങ്ങരംകുളം: (www.kvartha.com) റോഡുമുറിച്ചുകടക്കുകയായിരുന്ന മദ്രസ വിദ്യാര്‍ഥി കാര്‍ ഇടിച്ച് മരിച്ചു. മലപ്പുറം ചങ്ങരംകുളം കോക്കൂരില്‍ ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കോക്കൂര്‍ അത്താണിപ്പീടികയില്‍ ഇല്ലത്ത് വളപ്പില്‍ നജീബിന്റെ മകന്‍ മുഹമ്മദ് നബീല്‍ (ആറ്) ആണ് മരിച്ചത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. മദ്രസ വിട്ടു വരികയായിരുന്ന നബീല്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ നബീലിനെ ഉടന്‍തന്നെ പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. മാതാവ്: സുഹറ. സഹോദരിമാര്‍: ആമിന, സൈമ.
Keywords: Madrasa Student Died in Road Accident, Malappuram, News, Accidental Death, Injured, Hospital, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.