SWISS-TOWER 24/07/2023

മദനിയുടെ ജാമ്യം; പി.ഡി.പി പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി

 


തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിലേക്കുള്ള വഴിയില്‍ പോലീസ് തടഞ്ഞു.

ബംഗളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് പരിഗണിക്കാനിരിക്കുകയായിരുന്നു സുപ്രീം കോടതി.ഇതിനിടെയാണ് ജാമ്യത്തിനായി കേരളം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.കേസ് പരിഗണിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഇടപെടണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ് പി.ഡി.പി യുടെ ആവശ്യം.

മദനിയുടെ ജാമ്യം; പി.ഡി.പി പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി
മാര്‍ച്ച് വഴിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണുണ്ടായത്. ഇതേ ആവശ്യം ഉന്നയിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരം എട്ടാംദിവസത്തിലേക്ക് കടന്നു.മദനിയുടെ ജാമ്യക്കാര്യത്തില്‍ തീരുമാനമുണ്ടായതിനു ശേഷം മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന തീരുമാനം പി.ഡി.പി പ്രവര്‍ത്തകര്‍ കൈക്കൊള്ളുകയുള്ളുവെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Kerala, Thiruvananthapuram, KPCC, March, Abdul-Nasar-Madani, Jail, Police, PDP, Election, Bangalore, Poonthura Siraj, Madani: PDP workers march to KPCC headquarters
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia