Tribute | ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സില്‍ എത്തിച്ച കലാകാരിയാണ് അന്തരിച്ച മച്ചാട്ട് വാസന്തി എന്ന് മുഖ്യമന്ത്രി


● അന്ത്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്
● വാസന്തിയെ സിനിമയിലെത്തിച്ചത് സംഗീതസംവിധായകന്‍ ബാബുരാജ്
● ശ്രദ്ധേയയാകുന്നത് പതിമൂന്നാം വയസില്‍ പാടിയ 'പച്ചപ്പനംതത്തേ...' എന്ന ഗാനത്തിലൂടെ
തിരുവനന്തപുരം; (KVARTHA) ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സില്‍ എത്തിച്ച കലാകാരിയായിരുന്നു അന്തരിച്ച മച്ചാട്ട് വാസന്തി (81) എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ഗാനങ്ങള്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ അരങ്ങുകളെ പല പതിറ്റാണ്ടുകള്‍ ഉണര്‍ത്തുകയും അണികളുടെ മനസ്സിനെ വിപ്ലവോന്മുഖമായി ഊര്‍ജ്ജസ്വലമാക്കുകയും ചെയ്തുവെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് പൊതുവിലും സിപിഐഎമ്മിനും ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് ഒരു കാലഘട്ടത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ കലാരംഗത്തിന് പ്രാതിനിധ്യം വഹിച്ചിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തിയുടെ അന്ത്യം. പതിമൂന്നാം വയസില്‍ പാടിയ 'പച്ചപ്പനംതത്തേ...' എന്ന ഗാനത്തിലൂടെയാണ് മച്ചാട്ട് വാസന്തി ശ്രദ്ധേയയാകുന്നത്.
സംഗീതസംവിധായകന്‍ ബാബുരാജാണ് വാസന്തിയെ സിനിമയിലെത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകള്‍ പാടി.
ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെജെ യേശുദാസിനൊപ്പം പാടിയ 'മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..' എന്ന പാട്ടാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയാക്കിയത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍, ബാബുരാജ് ഈണം പകര്‍ന്ന 'തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും...', 'ആരു ചൊല്ലിടും ആരു ചൊല്ലിടും...' എന്നീ പാട്ടുകള്‍ പാടി.
#MachattuVasanti, #KeralaMusic, #RevolutionarySongs, #Baburaj, #MalayalamCinema, #Tribute