എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന്റെ ആഗ്രഹം നടക്കില്ലെന്ന് എം.എ റഹ്മാന്
Jul 24, 2012, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : കേരളത്തിലും കര്‍ണാടകത്തിലും ഒഴികെ രാജ്യത്തെ മറ്റെല്ലായിടങ്ങളിലും എന്‍ഡോസള്‍ഫാന്‍ എന്ന വിഷകീടനാശിനി വില്‍ക്കാമെന്നും ഉപയോഗിക്കാമെന്നുള്ള, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് നല്കിയ പുതിയ സത്യവാങ്മൂലത്തിലൂടെ കേന്ദ്രം ഇപ്പോഴും വിഷകീടനാശിനി കമ്പനിക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളിയുമായ എം.എ റഹ്മാന് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ മലക്കംമറിച്ചിലിനെ കുറിച്ച് കെവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്റെ ഈ ഗൂഢലക്ഷ്യം ഒരിക്കലും നടക്കില്ലെന്ന് ഉറപ്പാണ്. ഐക്യരാഷ്ട്രസഭയും രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതാണ്. ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ അംഗമാണെങ്കില്‍ യു.എന്‍ നിരോധനം ഇന്ത്യയ്ക്കും ബാധകമാണ്. ഇതിന് ബദലായി ഇന്ത്യയ്ക്കൊരു തീരുമാനവുമെടുക്കാനാവില്ല. കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫും എന്‍ഡോസള്‍ഫാന്‍ കമ്പനിക്കൊപ്പമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.
പ്രക്ഷോഭം കൊടുമ്പിരികൊണ്ടതോടെയാണ് യു.പി.എയും യു.ഡി.എഫും താല്‍ക്കാലികമായെങ്കിലും വിഷകീടനാശിനി കമ്പനിക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് കാണേണ്ടതുണ്ടെന്നും എം.എ റഹ്മാന് പറഞ്ഞു. സുപ്രീംകോടതി വിധി ഓരോ സംസ്ഥാനങ്ങള്‍ക്കും വെവ്വേറെയായി പ്രഖ്യാപിച്ചതല്ല. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഈ വിധി ബാധകമാണെന്നും എം.എ റഹ്മാന് തുടര്‍ന്നു. അതേ സമയം വിഷകീടനാശിനി കമ്പനിക്ക് വേണ്ടി രാജ്യത്തെ ജനങ്ങളെ മറന്ന് കേന്ദ്രസര്‍ക്കാര്‍ ഏതറ്റംവരെ പോകുമെന്നതിന്റെ തെളിവ് കൂടിയാണ് അവരുടെ പുതിയ മലക്കംമറച്ചിലെന്നും ഇത് കേന്ദ്രസര്‍ക്കാറിന്റെ നയമാണെന്നും എം.എ റഹ്മാന് കൂട്ടിച്ചേര്‍ത്തു.

Keywords: Kozhikode, Kerala, Endosulfan, Supreme Court of India, M.A. Rahman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.