എന്‍­ഡോ­സള്‍­ഫാന്‍: കേ­ന്ദ്ര­ത്തി­ന്റെ ആ­ഗ്ര­ഹം ന­ട­ക്കി­ല്ലെ­ന്ന് എം.എ റ­ഹ്മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്‍­ഡോ­സള്‍­ഫാന്‍: കേ­ന്ദ്ര­ത്തി­ന്റെ ആ­ഗ്ര­ഹം ന­ട­ക്കി­ല്ലെ­ന്ന് എം.എ റ­ഹ്മാന്‍
കോ­ഴി­ക്കോ­ട് : കേ­ര­ള­ത്തിലും കര്‍­ണാ­ട­ക­ത്തിലും ഒ­ഴി­കെ രാ­ജ്യ­ത്തെ മ­റ്റെല്ലാ­യി­ട­ങ്ങ­ളിലും എന്‍­ഡോ­സള്‍­ഫാന്‍ എ­ന്ന വി­ഷ­കീ­ട­നാ­ശിനി വില്‍­ക്കാ­മെന്നും ഉ­പ­യോ­ഗി­ക്കാ­മെ­ന്നുള്ള, കേ­ന്ദ്ര­സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­ക്ക് നല്‍കി­യ പുതി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തി­ലൂ­ടെ കേ­ന്ദ്ര­ം ഇ­പ്പോ­ഴും വി­ഷ­കീ­ട­നാ­ശി­നി ക­മ്പ­നി­ക്കൊ­പ്പ­മാ­ണെ­ന്ന­തി­ന്റെ തെ­ളി­വാ­ണെ­ന്ന് പ്ര­ശസ്­ത പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കനും എന്‍­ഡോ­സള്‍­ഫാന്‍ വി­രുദ്ധ പോ­രാ­ളി­യുമാ­യ എം.എ റ­ഹ്മാന്‍ പറഞ്ഞു. എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ പുതി­യ മ­ല­ക്കം­മ­റി­ച്ചി­ലി­നെ കു­റി­ച്ച് കെ­വാര്‍­ത്ത­യോ­ട് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

കേ­ന്ദ്ര­സര്‍­ക്കാ­റിന്റെ ഈ ഗൂ­ഢ­ലക്ഷ്യം ഒ­രി­ക്കലും ന­ട­ക്കി­ല്ലെ­ന്ന് ഉ­റ­പ്പാണ്. ഐ­ക്യ­രാ­ഷ്ട്ര­സ­ഭയും രാ­ജ്യ­ത്തെ പ­ര­മോ­ന്ന­ത നീ­തി­പീഠമാ­യ സു­പ്രീം­കോ­ട­തിയും എന്‍­ഡോ­സള്‍­ഫാന്‍ നി­രോ­ധി­ച്ച­താണ്. ഇന്ത്യ ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യില്‍ അം­ഗ­മാ­ണെ­ങ്കില്‍ യു.എന്‍ നി­രോധ­നം ഇ­ന്ത്യ­യ്ക്കും ബാ­ധ­ക­മാണ്. ഇ­തി­ന് ബ­ദലാ­യി ഇ­ന്ത്യ­യ്‌­ക്കൊ­രു തീ­രു­മാ­ന­വു­മെ­ടു­ക്കാ­നാ­വില്ല. കേ­ന്ദ്ര­ത്തി­ലെ യു.പി.എ സര്‍­ക്കാറും കോ­ണ്‍­ഗ്ര­സ് നേ­തൃ­ത്വവും യു.ഡി.എഫും എന്‍­ഡോ­സള്‍­ഫാന്‍ ക­മ്പ­നി­ക്കൊ­പ്പ­മാ­ണെ­ന്ന് ജ­ന­ങ്ങള്‍­ക്ക് ബോ­ധ്യ­മു­ണ്ട്.

പ്ര­ക്ഷോ­ഭം കൊ­ടു­മ്പിരി­കൊ­ണ്ട­തോ­ടെ­യാ­ണ് യു.പി.എയും യു.ഡി.എഫും താല്‍­ക്കാ­ലി­ക­മാ­യെ­ങ്കിലും വി­ഷ­കീ­ട­നാ­ശി­നി ക­മ്പ­നി­ക്കെ­തി­രെ പ്ര­തി­ക­രി­ക്കാന്‍ നിര്‍­ബ­ന്ധി­ത­രാ­യ­തെ­ന്ന് കാ­ണേ­ണ്ട­തു­ണ്ടെ­ന്നും എം.എ റ­ഹ്മാന്‍ പ­റഞ്ഞു. സു­പ്രീം­കോട­തി വിധി ഓരോ സം­സ്ഥാ­ന­ങ്ങള്‍­ക്കും വെ­വ്വേ­റെ­യാ­യി പ്ര­ഖ്യാ­പി­ച്ചതല്ല. ഇ­ന്ത്യ­യി­ലെ മു­ഴു­വന്‍ സം­സ്ഥാ­ന­ങ്ങള്‍ക്കും ഈ വി­ധി ബാ­ധ­ക­മാ­ണെന്നും എം.എ റ­ഹ്മാന്‍ തു­ടര്‍ന്നു. അ­തേ സമ­യം വി­ഷ­കീ­ട­നാ­ശി­നി ക­മ്പ­നി­ക്ക് വേ­ണ്ടി രാ­ജ്യ­ത്തെ ജ­നങ്ങ­ളെ മറ­ന്ന് കേ­ന്ദ്ര­സര്‍­ക്കാര്‍ ഏ­ത­റ്റംവ­രെ പോ­കു­മെ­ന്ന­തി­ന്റെ തെ­ളി­വ് കൂ­ടി­യാ­ണ് അ­വ­രു­ടെ പുതി­യ മ­ല­ക്കം­മ­റ­ച്ചി­ലെ­ന്നും ഇ­ത് കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ ന­യ­മാ­ണെ­ന്നും എം.എ റ­ഹ്മാന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Kozhikode, Kerala, Endosulfan, Supreme Court of India, M.A. Rahman  


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia