MA Baby | മതസൗഹാര്‍ദത്തിന്റെ നാടായ കേരളത്തില്‍ എല്‍ഡിഎഫ് ഗംഭീര വിജയം സ്വന്തമാക്കും; ഇപി ജയരാജനെ ജാവഡേകര്‍ കണ്ടതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും നേതാവ്
Apr 26, 2024, 11:32 IST
തിരുവനന്തപുരം: (KVARTHA) മതസൗഹാര്‍ദത്തിന്റെ നാടായ കേരളത്തില്‍ എല്‍ഡിഎഫ് ഗംഭീര വിജയം സ്വന്തമാക്കുമെന്ന് സിപിഎം നേതാവ് എംഎ ബേബി. തിരുവനന്തപുരത്ത് വോട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004-ലെ വിജയത്തെ കടത്തിവെട്ടുന്ന വിജയം ഇത്തവണ കേരളത്തിലുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ഇത്തവണയും ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്നും കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും ബേബി പറഞ്ഞു. ഇപി ജയരാജന്‍ വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇപി ജയരാജനെ ബിജെപി നേതാവ് ജാവഡേകര്‍ കണ്ടതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അത്തരം ബന്ധങ്ങള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണെന്നും എംഎ ബേബി ആരോപിച്ചു.

Keywords: MA Baby Reaction About Lok Sabha Election, Thiruvananthapuram, News, MA Baby, Lok Sabha Election, Result, Allegation, Politics, K Sudhakaran, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.